സ്വ​കാ​ര്യ​ക​ന്പ​നി സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ വോ​ട്ട​ർ​മാ​ർ
Saturday, December 5, 2020 10:22 PM IST
തൊ​ടു​പു​ഴ: വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ ഇ​ളം​ദേ​ശ​ത്ത് സ്വ​കാ​ര്യ ക​ന്പ​നി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നു​ള്ള ശ്ര​മം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​മാ​ക്കി വ​ട​ക്ക​നാ​ർ സം​ര​ക്ഷ​ണ സ​മി​തി രം​ഗ​ത്ത്. ഫാ​ക്ട​റി​ക്ക് ഒ​ത്താ​ശ ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ക​രി​ക്കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.
ഫാ​ക്ട​റി​ക്ക് പ​ഞ്ചാ​യ​ത്ത് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നു തു​ട​ർ​ന്നു​ള്ള കേ​സ് ഇ​പ്പോ​ൾ ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഫാ​ക്ട​റി​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി ശ​രി​യ​ല്ലെ​ന്നു കാ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്നു വ​ട​ക്ക​നാ​ർ സം​ര​ക്ഷ​ണ​സ​മി​തി കേ​സി​ൽ ക​ക്ഷി​ചേ​രു​ന്ന​തി​നു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും അ​നു​മ​തി ല​ഭി​ക്കു​ക​യും ചെ​യ്തു.
ഇ​വി​ടെ ഫാ​ക്ട​റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചാ​ൽ വ​ട​ക്ക​നാ​ർ മ​ലി​ന​മാ​കു​ക​യും ഇ​തു 14 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും തൊ​ടു​പു​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ല് ന​ഗ​ര​സ​ഭ​ക​ളി​ലെ​യും കു​ടി​വെ​ള്ള സം​ഭ​ര​ണി​ക​ൾ മ​ലി​ന​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും സം​ര​ക്ഷ​ണ​സ​മി​തി ആ​രോ​പി​ക്കു​ന്നു.
2018-ലാ​ണ് ഫാ​ക്ട​റി ഇ​ളം​ദേ​ശ​ത്ത് ആ​രം​ഭി​ക്കാ​ൻ ശ്ര​മ​മാ​രം​ഭി​ച്ച​ത്. ഇ​തി​നാ​യി വ​ട​ക്ക​നാ​റി​ന്‍റെ തീ​ര​ത്ത് 50 ഏ​ക്ക​റോ​ളം കൃ​ഷി​ഭൂ​മി വി​ല​യ്ക്കു​വാ​ങ്ങി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​വി​ടെ ഫാ​ക്ട​റി ആ​രം​ഭി​ക്കാ​നു​ള്ള ശ്ര​മ​ത്തെ എ​ന്തു​വി​ല​കൊ​ടു​ത്തും നേ​രി​ടു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.