വ​ണ്ണ​പ്പു​റം മാ​ർ​സ്ലീ​വ ടൗ​ണ്‍ പ​ള്ളി​യി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ
Thursday, January 14, 2021 9:49 PM IST
തൊ​ടു​പു​ഴ: വ​ണ്ണ​പ്പു​റം മാ​ർ​സ്ലീ​വ ടൗ​ണ്‍ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ തൊ​ടു​പു​ഴ പോ​ലീ​സ് പി​ടി​കൂ​ടി. കു​മ​ളി അ​ണ​ക്ക​ര സ്വ​ദേ​ശി ക​ള​രി​ക്ക​ൽ പ​റ​ന്പി​ൽ ആ​രോ​മ​ൽ ബി​ജു (22) ആ​ണ് തൊ​ടു​പു​ഴ ബ​സ് സ്റ്റാ​ന്‍ഡിൽ നി​ന്നും പി​ടി​യി​ലാ​യ​ത്.
തൊ​ടു​പു​ഴ- ഇ​ടു​ക്കി റോ​ഡി​ൽ സെ​ൻ​ട്ര​ൽ ജു​മാ മ​സ്ജി​ദി​ൽ നി​ന്നും പ​ണം ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി പി​ടി​യി​ലാ​യ​തോ​ടെ​യാ​ണ് വ​ണ്ണ​പ്പു​റം പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ത് ഇ​യാ​ളാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും സാ​ധ​ന​ങ്ങ​ൾ ഡ​യ​റ​ക്ട് മാ​ർ​ക്ക​റ്റിം​ഗ് ന​ട​ത്തു​ന്ന​യാ​ളാ​ണ് പ്ര​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബി​സി​എ ബി​രു​ദ​ധാ​രി​യാ​യ പ്ര​തി മൂ​വാ​റ്റു​പു​ഴ​യി​ലെ മ​ൾ​ട്ടി​ലെ​വ​ൽ മാ​ർ​ക്ക​റ്റിം​ഗ് ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​ണ്. സി​സി​ടി​വി​യി​ൽ നി​ന്നു ല​ഭി​ച്ച ചി​ത്ര​ങ്ങ​ളാ​ണ് പ്ര​തി​യെ പി​ടി കൂ​ടാ​ൻ സ​ഹാ​യ​ക​മാ​യ​ത്. ഇ​തി​നു പു​റ​മെ തൊ​മ്മ​ൻ​കു​ത്ത് ക​പ്പേ​ള​യി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​തും ഇ​യാ​ളാ​ണോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. വ​ണ്ണ​പ്പു​റം മാ​ർ​സ്ലീ​വ പ​ള്ളി​യി​ൽ ക​ട​ന്ന മോ​ഷ്ടാ​വ് ക​വ​ർ​ച്ച ന​ട​ത്തു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു ഇ​വി​ടെ മോ​ഷ​ണം ന​ട​ന്ന​ത്.
മൂ​ന്ന് നേ​ർ​ച്ച​ക്കു​റ്റി​ക​ൾ കു​ത്തി​ത്തു​റ​ന്ന് പ​ണ​വും ഉ​ണ്ണി​യേ​ശു​വി​ന്‍റെ രൂ​പ​ത്തി​ന്‍റെ ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല​യു​മാ​ണ് മോ​ഷ്ടി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ള്ളി​യ​ട​ച്ച​ത് ദേ​വാ​ല​യ ശു​ശ്രു​ഷി ആ​യി​രു​ന്നി​ല്ല. ബു​ധ​നാ​ഴ്ച്ച വൈ​കു​ന്നേ​രം പ​ള്ളി പൂ​ട്ടു​ന്ന​തി​നാ​യി ശു​ശ്രു​ഷി എ​ത്തി​യ​പ്പോ​ഴാ​ണ് നേ​ർ​ച്ച​പ്പെ​ട്ടി​യു​ടെ അ​ട​പ്പ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് കാ​ളി​യാ​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. എ​സ്ഐ വി.​സി. വി​ഷ്ണു​കു​മാ​റി​ന്‍റ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​ള്ളി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച പോ​ലീ​സ് പ്ര​തി​ക്കാ​യി വ്യാ​പ​ക തി​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.
വേ​ഗ​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ പ​രി​ച​യ​സ​ന്പ​ന്ന​നാ​യ മോ​ഷ്ടാ​വാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ സം​ശ​യം. ക​വ​ർ​ച്ച ന​ട​ത്തി​യ​യാ​ളു​ടെ ചി​ത്ര​ങ്ങ​ൾ പോ​ലീ​സ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു വി​ടു​ക​യും ചെ​യ്തി​രു​ന്നു. തൊ​മ്മ​ൻ​കു​ത്ത് പ​ള്ളി​യു​ടെ വ​ള്ള​ക്ക​ട​വ് ക​പ്പേ​ള​യി​ലും ഇ​തേ ദി​വ​സം മോ​ഷ​ണം ന​ട​ന്നി​രു​ന്നു. മാ​താ​വി​ന്‍റെ ക​ഴു​ത്തി​ലെ കൊ​ന്ത​യാ​ണ് മോ​ഷ​ണം പോ​യ​ത്. നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ടു​ത്തു​ള്ള വീ​ട്ടി​ൽ ആ​ള​ന​ക്കം ക​ണ്ട​തോ​ടെ മേ​ഷ്ടാ​വ് പി​ൻ​മാ​റി​യ​താ​യാ​ണ് സൂ​ച​ന.
ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.​ ഇ​തി​നി​ടെ​യാ​ണ് തൊ​ടു​പു​ഴ​യി​ൽ പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്. സെ​ൻ​ട്ര​ൽ ജു​മാ മ​സ്ജി​ദി​ൽ ബ​ക്ക​റ്റി​ൽ നി​ന്നും 5000 രൂ​പ​യാ​ണ് മോ​ഷ​ണം പോ​യ​ത്. ഇ​വി​ടെ​യും ചൊ​വ്വാ​ഴ്ച ത​ന്നെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പ്ര​തി​യെ ഇ​ന്ന് മോ​ഷ​ണം ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.