ബ​ജ​റ്റ് രാ​ഷ്‌ട്രീയ സ്റ്റ​ണ്ട്: ഡീൻ കുര്യാക്കോസ് എം​പി
Friday, January 15, 2021 10:45 PM IST
തൊ​ടു​പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ടു​ള്ള രാ​ഷ്ട്രീ​യ സ്റ്റ​ണ്ട് മാ​ത്ര​മാ​ണ് ബ​ജ​റ്റെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. ക​ഴി​ഞ്ഞ നാ​ല​ര വ​ർ​ഷ​ക്കാ​ല​വും പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ളും പ്ര​ഖ്യാ​പ​ന​ങ്ങ​ളും മാ​ത്രം ന​ട​ത്തി​യ സ​ർ​ക്കാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് മൂ​ന്നു മാ​സം മാ​ത്രം അ​വ​ശേ​ഷി​ക്കു​ന്പോ​ൾ ജി​ല്ല​ലെ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന​തി​നാ​ണ് വീ​ണ്ടും പ​ദ്ധ​തി​പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്.
മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍റെ ക​ഴി​ഞ്ഞ ബ​ജ​റ്റു​ക​ളി​ൽ പ്ര​ഖ്യാ​പി​ച്ച ഇ​ടു​ക്കി പാ​ക്കേ​ജ് എ​വി​ടെ​യെ​ന്ന​റി​യാ​ൻ ജ​ന​ങ്ങ​ൾ​ക്ക് ആ​ഗ്ര​ഹ​മു​ണ്ട്.

ഭൂ​വി​നി​യോ​ഗ​ത്തി​നും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ സ​ർ​ക്കാ​ർ ഇ​ടു​ക്കി​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ജീ​വി​ത​ത്തെ സ്തം​ഭി​പ്പി​ക്കു​ന്ന ന​യ​മാ​ണ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​തെ​ന്നും എം​പി കു​റ്റ​പ്പെ​ടു​ത്തി.