ബ​ജ​റ്റി​ൽ തൊ​ടു​പു​ഴ​യെ പാ​ടെ അ​വ​ഗ​ണി​ച്ചെ​ന്ന് പ്ര​തി​പ​ക്ഷം
Saturday, January 16, 2021 10:33 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ലെ ഭ​ര​ണ​പ​ക്ഷ- പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഒ​ന്നി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും സം​സ്ഥാ​ന ബ​ജ​റ്റി​ൽ തൊ​ടു​പു​ഴ​യ്ക്ക് ല​ഭി​ച്ച​ത് വെ​റും 600 രൂ​പ മാ​ത്ര​മാ​ണെ​ന്നും ഇ​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​രാ​യ അ​ഡ്വ. ജോ​സ​ഫ് ജോ​ണ്‍, കെ. ​ദീ​പ​ക്, എം.​എം. ക​രീം എ​ന്നി​വ​ർ ആ​രോ​പി​ച്ചു.
മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി എം.​എം മ​ണി മു​ഖാ​ന്തി​ര​വും പ്ര​തി​പ​ക്ഷം പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ മു​ഖേ​ന​യു​മാ​ണ് സ​ർ​ക്കാ​രി​ന് നി​വേ​ദ​നം ന​ൽ​കി​യ​ത്.
തൊ​ടു​പു​ഴ ടൗ​ണ്‍ ന​വീ​ക​ര​ണ- റോ​ഡ് വി​ക​സ​നം, ഒ​ള​മ​റ്റം പാ​ലം നി​ർ​മാ​ണം, കാ​രി​ക്കോ​ട്- മാ​രി​ക്ക​ലു​ങ്ക്- ചു​ങ്കം മാ​ർ​ക്ക​റ്റ് റോ​ഡ്, മാ​രി​യി​ൽ -ക​ലു​ങ്ക് പാ​ലം അ​പ്രോ​ച്ച് റോ​ഡ്, തൊ​ടു​പു​ഴ കെ ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വ​യ്ക്ക് നൂ​റു​രൂ​പ വീ​ത​മാ​ണ് ബ​ജ​റ്റി​ൽ വ​ക​കൊ​ള്ളി​ച്ചി​ട്ടു​ള്ള​ത്. തൊ​ടു​പു​ഴ​യി​ൽ സ്റ്റേ​ഡി​യം നി​ർ​മി​ക്കാ​ൻ തു​ക നീ​ക്കി വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം പാ​ടെ നി​രാ​ക​രി​ച്ചു.
തൊ​ടു​പു​ഴ​യെ ഇ​ത്ര​മാ​ത്രം അ​വ​ഗ​ണി​ച്ച ഒ​രു ബ​ജ​റ്റ് മു​ന്പു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും തൊ​ടു​പു​ഴ​യു​ടെ വി​ക​സ​ന​ത്തി​ന് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ പ​ല പ​ദ്ധ​തി​ക​ളും ഇ​ട​തു​സ​ർ​ക്കാ​ർ ത​ട​സ​പ്പെ​ടു​ത്തു​ക​യോ ഉ​പേ​ക്ഷി​ക്കു​ക​യോ ചെ​യ്ത​താ​യും ഇ​വ​ർ ആ​രോ​പി​ച്ചു.