ഉ​ദ്ഘാ​ട​നം കെ​ങ്കേ​മം; അ​മി​നി​റ്റി സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ല്ല
Saturday, January 16, 2021 10:33 PM IST
നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ലം ബ​സ് സ്റ്റാ​ൻഡി​ൽ നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ബ്ലോ​ക്കു​പ​ഞ്ചാ​യ​ത്തും ചേ​ർ​ന്നു നി​ർ​മി​ച്ച ടൂ​റി​സം അ​മി​നി​റ്റി സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് ഒ​രുവ​ർ​ഷം പി​ന്നി​ട്ടി​ട്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ല്ല. ഒ​രു​കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് തൂ​ക്കു​പാ​ല​ത്ത് അ​മി​നി​റ്റി സെ​ന്‍റ​ർ നി​ർ​മി​ച്ച​ത്.

നി​ല​വി​ൽ ഈ ​കെ​ട്ടി​ടം ഉ​പ​യോ​ഗി​ക്കു​ന്ന​ത് സ്വ​കാ​ര്യ ക​രാ​റു​കാ​ര​ന്‍റെ ജോ​ലി​ക്കാ​രാ​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ്. ജി​ല്ല​യി​ലെ ടൂ​റി​സം മേ​ഖ​ല സ​ജീ​വ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​നി​മി​റ്റി സെ​ന്‍റ​ർ തു​റ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ രാ​മ​ക്ക​ൽ​മെ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നാ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടുകൂ​ടി സെ​ന്‍റ​ർ നി​ർ​മി​ച്ച​ത്. ക​ഴി​ഞ്ഞ നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ വി​ക​സ​ന​കാ​ര്യ ചെ​യ​ർ​മാ​നാ​യി​രി​ക്കെ അ​ന്ത​രി​ച്ച കെ.​ആ​ർ. സു​കു​മാ​ര​ൻ നാ​യ​രു​ടെ സ്മാ​ര​ക മ​ന്ദി​ര​മാ​യി അ​നി​മി​റ്റി സെ​ന്‍റ​റി​നെ മാ​റ്റി​യി​രു​ന്നു.

തൂ​ക്കു​പാ​ല​ത്ത് ടൂ​റി​സ്റ്റു​ക​ളു​ടെ ഇ​ട​ത്താ​വ​ള​മൊ​രു​ക്കു​ന്ന​തി​നു പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​തും യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് മു​ൻ​കൈ എ​ടു​ത്ത​തും കെ.​ആ​ർ. സു​കു​മാ​ര​ൻ നാ​യ​രാ​യി​രു​ന്നു. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ടും അ​മി​നി​റ്റി സെ​ന്‍റ​ർ ന​ട​ത്തി​പ്പി​നാ​യി ലേ​ലം ചെ​യ്തു ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്ത് ത​യാ​റാ​യി​ട്ടി​ല്ല.

സെ​ന്‍റ​ർ തു​റ​ക്കു​ന്ന​തി​ന് പു​തി​യ ഭ​ര​ണ​സ​മി​തി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

അ​മി​നി​റ്റി സെ​ന്‍റ​റി​ന്‍റെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ലാ​ണ് സ​ഞ്ചാ​രി​ക​ൾ​ക്ക് തു​റ​ന്നുന​ൽ​കാ​ത്ത​തെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ.​വി. അ​ജി​കു​മാ​ർ പ​റ​യു​ന്നു. ക​രാ​റു​കാ​ര​ന് ഇ​തു​വ​രെ ബി​ല്ല് മാ​റി ന​ൽ​കി​യി​ട്ടി​ല്ല. ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ൾ കൊ​ണ്ടാ​ണ് ഉ​ദ്ഘാ​ട​നം നേ​ര​ത്തെ ന​ട​ത്തി​യ​ത്. കൂ​ടാ​തെ ഉ​ദ്ഘാ​ട​ത്തി​നുശേ​ഷം വ​ന്ന കോ​വി​ഡ് പ്ര​തി​സ​ന്ധി​മൂ​ലം ടൂ​റി​സം മേ​ഖ​ല നി​ശ്ച​ല​മാ​യി​രു​ന്നു. ക​രാ​റു​കാ​ര​ന് ബി​ല്ല് ന​ൽ​കി​യ ശേ​ഷം സെ​ന്‍റ​ർ ഉ​ട​ൻത​ന്നെ ലേ​ലംന​ട​ത്തി ന​ൽ​കു​മെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.