വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം ചോ​ർ​ന്നൊ​ലി​ക്കു​ന്നു
Saturday, January 16, 2021 10:33 PM IST
മ​റ​യ​ർ: കീ​ഴാ​ന്തൂ​രി​ലെ നു​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം മ​ഴ​യി​ൽ ചോ​ർ​ന്നൊ​ലി​ച്ച് ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യി. നൂ​റ്റാ​ണ്ടു​ക​ൾ​ക്കു​മു​ൻ​പ് പി​ഡ​ബ്ല്യു​ഡി വി​ഭാ​ഗ​ത്തി​നാ​യി പ​ണി​ക​ഴി​പ്പി​ച്ച പ​ഴ​യ കെ​ട്ടി​ട​ത്തി​ലാ​ണ് കീ​ഴാ​ന്തൂ​ർ വി​ല്ലേ​ജ് ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ക​രി​ങ്ക​ല്ലു​കൊ​ണ്ടു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ത​ക​ര​ഷീ​റ്റു​കൊ​ണ്ടു​ള്ള മേ​ൽ​ക്കൂ​ര​യാ​ണ് ചോ​ർ​ന്നൊ​ലി​ക്കു​ന്ന​ത്. ഇ​തു​മൂ​ലും ജീ​വ​ന​ക്കാ​രും ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന നാ​ട്ടു​കാ​രും ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്.
അ​ക​ത്ത് ത​ടി​കൊ​ണ്ട് നി​ർ​മി​ച്ചി​രി​ക്കു​ന്ന മ​ച്ചും ദ്ര​വി​ച്ചു ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ഏ​തു​സ​മ​യ​വും മ​ച്ച് നി​ലം​പ​തി​ക്കാ​മെ​ന്ന പേ​ടി​യി​ൽ ഫ​യ​ലു​ക​ളും കെ​ട്ടി​പ്പെ​റു​ക്കി അ​ടു​ത്ത മു​റി​യി​ലേ​ക്ക് ചേ​ക്കേ​റി​യി​രി​ക്കു​ക​യാ​ണ് ഈ ​മു​റി​യി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന ജീ​വ​ന​ക്കാ​ർ. ഭി​ത്തി​ക​ളി​ലും മ​ച്ചി​ലും വെ​ള്ളം കെ​ട്ടി​നി​ന്ന് കെ​ട്ടി​ട​ത്തി​നു ബ​ല​ക്ഷ​യ​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്.