മൂലമറ്റം കോളജിൽ യു​വ​ജ​ന​ദി​നം ആ​ച​രി​ച്ചു
Saturday, January 16, 2021 10:33 PM IST
മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​വ​ജ​ന​ദി​നം ആ​ച​രി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക്ലീ​ൻ കാ​ന്പ​സ് കെ​യ​ർ നേ​ച്ച​ർ എ​ന്ന​പേ​രി​ൽ ക​ർ​മ പ​ദ്ധ​തി​ക്കും തു​ട​ക്കം​കു​റി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ബി പി. ​കോ​ശി, ഡോ. ​മാ​ത്യു ക​ണ​മ​ല, മ​നു​കു​ര്യ​ൻ, ഡോ. ​ജ​സ്റ്റി​ൻ ജോ​സ​ഫ്, ഫാ. ​ലി​ജോ കൊ​ച്ചു​വീ​ട്ടി​ൽ, അ​നി​റ്റ, എ​ബി​ൻ ആ​ൽ​വി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ജി​ല്ലാ പു​സ്ത​കോ​ത്സ​വം
ഉ​ദ്ഘാ​ട​നം ചെ​യ്തു

തൊ​ടു​പു​ഴ: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പു​സ്ത​കോ​ത്സ​വ സം​ഘാ​ട​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ പു​സ്ത​കോ​ത്സ​വം തൊ​ടു​പു​ഴ ഇ​എ​പി ഹാ​ളി​ൽ തു​ട​ങ്ങി.
മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ. ​എം.​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ, പി. ​എ​ൻ.​ചെ​ല്ല​പ്പ​ൻ നാ​യ​ർ, ടി. ​ആ​ർ.​ഹ​രി​ദാ​സ്, ഇ.​ജി. സ​ത്യ​ൻ, പി.​കെ സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.