കൂ​ളിം​ഗ് ഫി​ലിം ഒ​ട്ടി​ച്ച വാ​ഹ​ന​ങ്ങ​ൾ: ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന തു​ട​ങ്ങി
Sunday, January 17, 2021 10:26 PM IST
തൊ​ടു​പു​ഴ:​ വാ​ഹ​ന​ത്തി​നു​ള്ളി​ൽ നി​ന്നു​ള്ള കാ​ഴ്ച്ച മ​റ​യ്ക്ക​ത്ത​ക്ക വി​ധം കൂ​ളിം​ഗ് ഫി​ലി​മു​ക​ളും ക​ർ​ട്ട​നു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ള്ള മോ​ട്ടോ​ർ വാ​ഹ​ന പ​രി​ശോ​ധ​ന ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചു.
ഓ​പ്പ​റേ​ഷ​ൻ സ്ക്രീ​ൻ എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ൽ 28 വാ​ഹ​ന​ങ്ങ​ളി​ൽ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി. ഇ​വ​രെ​ക്കൊ​ണ്ട് ഇ -​ചെ​ലാ​ൻ വ​ഴി പി​ഴ​യ​ട​പ്പി​ച്ചു. തൊ​ടു​പു​ഴ​യി​ൽ 14 കേ​സു​ക​ളെ​ടു​ത്തു. ജി​ല്ല​യി​ൽ മോ​ട്ടോ​ർ വാഹ​ന​വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​റ് സ്ക്വാ​ഡു​ക​ളാ​ണ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ കെ.​ ഹ​രി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പെ​ങ്കി​ലും ആ​ദ്യ ഘ​ട്ട​ത്തി​ൽ പി​ഴ​യീ​ടാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. 1250 രൂ​പ​യാ​ണ് പി​ഴ.
കൂ​ടാ​തെ പി​ഴ​യ​ട​യ്ക്കു​ന്ന​തി​നൊ​പ്പം ക​ർ​ട്ട​നോ ഫി​ലി​മോ നീ​ക്കി​യ​താ​യി തൊ​ട്ട​ടു​ത്തു​ള്ള ആ​ർ​ടി​ഒ ഓ​ഫീ​സി​ലെ​ത്തി സാ​ക്ഷ്യ​പ്പെ​ടു​ത്തു​ക​യും വേ​ണം. പി​ന്നീ​ട് ക​ർ​ട്ട​നും ഫി​ലി​മു​ക​ളും നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ ര​ണ്ടാം ഘ​ട്ട​മാ​യി വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കും.
വാ​ഹ​ന​യു​ട​മ​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്ത വി​ധ​ത്തി​ലും ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കാ​തെ​യു​മാ​ണ് പ​രി​ശോ​ധ​ന. കൂ​ളിം​ഗ് ഫി​ലി​മു​ക​ൾ, ക​ർ​ട്ട​നു​ക​ൾ, നെ​റ്റു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.
സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്കു പു​റ​മെ സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും.
മോ​ട്ടോ​ർ വാ​ഹ​ന പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച് സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി വ്യാ​പാ​ക പ്ര​ചാ​ര​ണ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ന​ല്ലൊ​രു ശ​ത​മാ​നം വാ​ഹ​ന​യു​ട​മ​ക​ൾ നേ​ര​ത്തെ ത​ന്നെ ഇ​ത് നീ​ക്കം ചെ​യ്ത​താ​യി മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​ന്ന് മു​ത​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് ഇ​ടു​ക്കി ആ​ർ​ടി​ഒ ആ​ർ.​ ര​മ​ണ​ൻ പ​റ​ഞ്ഞു.