നെ​ടു​ങ്ക​ണ്ട​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നു പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കും: പ്ര​സി​ഡ​ന്‍റ്
Sunday, January 17, 2021 10:28 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യു​ള്ള ക​ർ​മ​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന വി​ജ​യ​ൻ അ​റി​യി​ച്ചു. നെ​ടു​ങ്ക​ണ്ട​ത്ത് മാ​ധ്യ​മ കൂ​ട്ടാ​യ്മ​യു​ടെ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ്.
വി​ക​സ​നം ടൗ​ണി​ൽ മാ​ത്രം ഒ​തു​ക്കാ​തെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. പ​ടി​ഞ്ഞാ​റേ​ക്ക​വ​ല​യി​ലെ മാ​ർ​ക്ക​റ്റ് പൊ​ളി​ച്ചു​മാ​റ്റി അ​വി​ടെ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും പാ​ർ​ക്കിം​ഗും ഉ​ൾ​പ്പെ​ടു​ന്ന ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മി​ക്കും. സ്റ്റേ​ഡി​യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കും. നി​ല​വി​ലു​ള്ള കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ളം എ​ത്തി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന ഗ്യാ​സ് ക്രെമി​റ്റോ​റി​യം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കും. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡു​ക​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ക​യും പു​തി​യ പോ​ക്ക​റ്റ് റോ​ഡു​ക​ൾ നി​ർ​മി​ക്കു​ക​യും ചെ​യ്യും. നെ​ടു​ങ്ക​ണ്ടം ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്നും ശോ​ഭ​ന വി​ജ​യ​ൻ പ​റ​ഞ്ഞു.
നെ​ടു​ങ്ക​ണ്ടം ടൗ​ണി​ലെ ടോ​യ് ല​റ്റു​ക​ൾ ആ​ധു​നി​ക​രീ​തി​യി​ൽ പു​ന​ർ​നി​ർ​മി​ക്കു​മെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ജോ ന​ട​യ്ക്ക​ൽ പ​റ​ഞ്ഞു. ടൗ​ണി​ലെ വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. നെ​ടു​ങ്ക​ണ്ടം മൃ​ഗാ​ശു​പ​ത്രി​യെ പോ​ളി​ക്ലി​നി​ക്കാ​യി മാ​റ്റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ജ​ല​ജീ​വ​ൻ മി​ഷ​ൻ നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും ന​ട​പ്പി​ലാ​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ദു​രി​താ​ശ്വാ​സ നി​ധി ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും സി​ജോ ന​ട​യ്ക്ക​ൽ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ അ​നൂ​പ് ഹ​രി​ലാ​ൽ അ​ധ​ക്ഷ​ത വ​ഹി​ച്ചു. ബെ​ന്നി മു​ക്കു​ങ്ക​ൽ, ജി.​കെ. രാ​ജ​ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.