ഇ​ടു​ക്കി രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ ഉ​ദ്ഘാ​ട​നം നാ​ളെ
Sunday, January 17, 2021 10:28 PM IST
ക​രി​ന്പ​ൻ: പു​നഃ​സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട ഇ​ടു​ക്കി രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ലി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10.30-ന് ​അ​ടി​മാ​ലി പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ നി​ർ​വ​ഹി​ക്കും. മു​ൻ പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ലി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ പു​നഃ​സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട കൗ​ണ്‍​സി​ലി​ന്‍റെ പ്ര​ഥ​മ യോ​ഗ​മാ​ണി​ത്.
രൂ​പ​താ​ധ്യ​ക്ഷ​നു വി​ധേ​യ​മാ​യി രൂ​പ​ത​യി​ലെ അ​ജ​പാ​ല​ന​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും പ്രാ​യോ​ഗി​ക നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മാ​യി വൈ​ദി​ക​ർ, സ​ന്ന്യ​സ്ത​ർ, അ​ൽ​മാ​യ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ആ​ലോ​ച​നാ​സ​മി​തി​യാ​ണ് രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ. ഓ​രോ ഇ​ട​വ​ക​യി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ്ര​തി​നി​ധി​ക​ളി​ൽ​നി​ന്നാ​ണ് രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ലി​ലേ​ക്കു​ള്ള അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. മൂ​ന്നു​വ​ർ​ഷ​മാ​ണ് ഇ​വ​രു​ടെ കാ​ലാ​വ​ധി.
യോ​ഗ​ത്തി​ൽ എ​ട​ത്വാ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ലും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മു​ൻ പി​ആ​ർ​ഒ​യു​മാ​യ ഡോ. ​പി.​സി. അ​നി​യ​ൻ​കു​ഞ്ഞ് പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ലി​ന്‍റെ പ്ര​സ​ക്തി, ദി​ശാ​ബോ​ധം എ​ന്നി​വ​യെ​ക്കു​റി​ച്ച് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​യും ആ​നു​കാ​ലി​ക പ്ര​ശ്ന​ങ്ങ​ളും ച​ർ​ച്ച​ചെ​യ്യും. സ​മ്മേ​ള​ന​ത്തി​ൽ കോ​വി​ഡ് റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സ് അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കു​ക​യും അ​തി​ജീ​വ​നം പു​ൽ​ക്കൂ​ട് മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യും.
വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ്, ചാ​ൻ​സി​ല​ർ ഡോ. ​ജോ​ർ​ജ് ത​ക​ടി​യേ​ൽ, വൈ​സ്ചാ​ൻ​സി​ല​ർ ഡോ. ​തോ​മ​സ് പ​ഞ്ഞി​ക്കു​ന്നേ​ൽ, ഫൈ​നാ​ൻ​സ് ഓ​ഫീ​സ​ർ ഫാ. ​ജോ​സ​ഫ് ത​ച്ചു​കു​ന്നേ​ൽ, ആ​ത്മ​ജ്യോ​തി ഡ​യ​റ​ക്ട​ർ ഫാ. ​ജാ​യ​സ് മ​റ്റം, മ​ദ​ർ പ്രൊ​വി​ൻ​ഷ്യ​ൽ​മാ​രാ​യ സി​സ്റ്റ​ർ സു​ഗു​ണ എ​ഫ്സി​സി, സി​സ്റ്റ​ർ ആ​നി പോ​ൾ സി​എം​സി, സി​സ്റ്റ​ർ മേ​രി മ​റ്റ​പ്പ​ള്ളി​ൽ എ​സ്എ​ച്ച്, സി​സ്റ്റ​ർ റെ​ജി പ​ന്ത​ലാ​നി എ​സ്എ​ബി​എ​സ്, ഷാ​ജി വൈ​ക്ക​ത്തു​പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം​ന​ൽ​കും. വൈ​കു​ന്നേ​രം നാ​ലി​ന് യോ​ഗം സ​മാ​പി​ക്കും.