കെ​ടു​തി​ക​ളു​ടെ ന​ടു​വി​ൽ ക​ട്ട​പ്പ​ന​യി​ലെ അ​ഗ്നി​ര​ക്ഷാ സേ​ന
Monday, January 18, 2021 10:28 PM IST
ക​ട്ട​പ്പ​ന: ഐ​ടി​ഐ ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട്ട​പ്പ​ന അ​ഗ്നി​ര​ക്ഷാ നി​ല​യം പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​തെ 40 ജീ​വ​ന​ക്കാ​രാ​ണ് പ​രി​മി​തി​ക​ൾ​ക്കു ന​ടു​വി​ൽ ക​ഴി​യു​ന്ന​ത്. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ന​ൽ​കി​യ സ്ഥ​ല​ത്ത് കെ​ട്ടി​ടം പ​ണി​യു​ന്ന​തി​നാ​യി 31 ല​ക്ഷം രൂ​പ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കെ​ട്ടി​ടം പ​ണി​യാ​ൻ ന​ട​പ​ടി​യാ​യി​ട്ടി​ല്ല.

ക​ട്ട​പ്പ​ന​യി​ൽ 1984-ലാ​ണ് അ​ഗ്നി​ര​ക്ഷാ നി​ല​യം സ്ഥാ​പി​ച്ച​ത്. 2003 ഒ​ക്ടോ​ബ​റി​ലാ​ണ് ഐ​ടി​ഐ ജം​ഗ്ഷ​നി​ലെ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ അ​ഗ്നി​ര​ക്ഷാ നി​ല​യം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. 17 വ​ർ​ഷ​മാ​യി 46 ജീ​വ​ന​ക്കാ​രു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഗ്നി​ര​ക്ഷാ നി​ല​യം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പോ​ലു​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. വാ​ട​ക കു​ടി​ശി​ഖ​യു​ള്ള​തി​നാ​ൽ കെ​ട്ടി​ടം ഉ​ട​മ സ്ഥ​ലം ഒ​ഴി​ഞ്ഞു​കൊ​ടു​ക്കാ​നും ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

2015-ൽ ​ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ അ​ന്പ​ല​ക്ക​വ​ല​യി​ൽ 20 സെ​ന്‍റ് സ്ഥ​ലം അ​നു​വ​ദി​ച്ച​താ​ണ്. ഇ​വി​ടെ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 31 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യും ത​യാ​റാ​ക്കി​യ​ത്.

സേ​ന​യു​ടെ മൂ​ന്ന് ഹെ​വി വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ചോ​ളം വാ​ഹ​ന​ങ്ങ​ളും ജീ​വ​ൻ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും സൂ​ക്ഷി​ക്കാ​ൻ നി​ല​വി​ലു​ള്ള നി​ല​യ​ത്തി​ൽ സൗ​ക​ര്യ​ങ്ങ​ളി​ല്ല.

ക​ട്ട​പ്പ​ന മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം നി​ല​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി വി​ട്ടു ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഗ്നി​ര​ക്ഷാ സേ​ന ജീ​വ​ന​ക്കാ​ർ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​ന​വും ന​ൽ​കി​യി​ട്ടു​ണ്ട്. ജി​ല്ലാ ക​ള​ക്ട​റു​ടെ അ​നു​മ​തി ല​ഭി​ച്ചാ​ലേ മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം അ​ഗ്നി​ര​ക്ഷാ​സേ​ന​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കൂ. ഇ​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.