്. ക​ട​ക്കെ​ണി​യി​ലാ​യ ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ യോ​ഗം
Tuesday, January 19, 2021 10:23 PM IST
ചെ​റു​തോ​ണി: ബാ​ങ്കി​ൽ​നി​ന്നും പ​ശു​വ​ള​ർ​ത്ത​ലി​നാ​യി വാ​യ്പ​യെ​ടു​ത്ത് കു​ടി​ശി​ക​യാ​യി നോ​ട്ടീ​സ് ല​ഭി​ച്ച ക​ർ​ഷ​ക​രു​ടെ യോ​ഗം ഇ​ന്ന് വൈ​കു​ന്നേ​രം 5.30-ന് ​മു​രി​ക്കാ​ശേ​രി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘം ഹാ​ളി​ൽ ന​ട​ക്കും. ബാ​ങ്ക് കു​ടി​ശി​ക​യു​ള്ള എ​ല്ലാ​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ​ഴ​യ ജി​ല്ലാ ബാ​ങ്കി​ന്‍റെ മു​രി​ക്കാ​ശേ​രി ശാ​ഖ​യി​ൽ​നി​ന്നാ​യി​രു​ന്നു ക്ഷീ​ര​ക​ർ​ഷ​ക​ർ വാ​യ്പ എ​ടു​ത്തി​രു​ന്ന​ത്. കാ​ലി​ത്തീ​റ്റ വി​ല​വ​ർ​ധ​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ല​മു​ണ്ടാ​യി​ട്ടു​ള്ള അ​സു​ഖ​ങ്ങ​ളും മ​റ്റു രോ​ഗ​ങ്ങ​ളും​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് വാ​യ്പ​തു​ക തി​രി​ച്ച​ട​യ്ക്കാ​ൻ ക​ഴി​യാ​തെ​വ​ന്ന​ത്. ഇ​തി​നു പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള കൂ​ടി​ച്ചേ​ര​ലാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് മി​ൽ​മ സൊ​സൈ​റ്റി അം​ഗ​ങ്ങ​ളാ​യ അ​പ്പ​ച്ച​ൻ ഇ​രു​വേ​ലി, ബി​ജു പ​ന​ച്ചി​പ്പ​ടി, ജോ​യി കു​ന്പി​ളു​വേ​ലി എ​ന്നി​വ​ർ അ​റി​യി​ച്ചു.