മു​ട്ടം നി​വാ​സി​ക​ൾ ചോ​ദി​ക്കു​ന്നു; കു​ടി​വെ​ള്ള​മെ​വി​ടെ
Tuesday, January 19, 2021 10:25 PM IST
മു​ട്ടം: പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യി​ട്ട് നാ​ലു ദി​വ​സം. മാ​ത്ത​പ്പാ​റ​യി​ലു​ള്ള പ​ന്പിം​ഗ് സ്റ്റേ​ഷ​നി​ൽ നി​ന്നും വെ​ള്ളം പ​ന്പ് ചെ​യ്ത് കൊ​ല്ലം​കു​ന്ന് ഭാ​ഗ​ത്തു​ള്ള ടാ​ങ്കി​ൽ എ​ത്തി​ച്ചാ​ണ് പ​ഞ്ചാ​യ​ത്തി​ൽ ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.
ര​ണ്ട് മോ​ട്ടോ​റു​ക​ളാ​ണ് വെ​ള്ളം പ​ന്പു ചെ​യ്യു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​ൽ ഒ​രു മോ​ട്ടോ​ർ നേ​ര​ത്തെ ത​ക​രാ​റി​ലാ​യി​രു​ന്നു. വെ​ള്ളം പ​ന്പ് ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന നി​ല​വി​ലെ മോ​ട്ടോ​ർ ചെ​ളി ക​യ​റി ത​ക​രാ​റി​ലാ​യി.
ഇ​ത് ക്ലീ​ൻ ചെ​യ്യു​ന്ന​തി​നാ​യി അ​ഴി​ച്ച​തോ​ടെ പ​ന്പിം​ഗ് പൂ​ർ​ണ​മാ​യും മു​ട​ങ്ങി. ഇ​തോ​ട​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ജ​ല​വി​ത​ര​ണം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ട​ത്. നൂ​റു ക​ണ​ക്കി​ന് ജ​ന​ങ്ങ​ളാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ജ​ല വി​ത​ര​ണ​ത്തെ ആ​ശ്ര​യി​ക്കു​ന്ന​ത്. പ​ല​ർ​ക്കും കു​ടി​വെ​ള്ള ശേ​ഖ​ര​ണ​ത്തി​നാ​യി സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​സ്രോ​ത​സു​ക​ൾ ഒ​ന്നും ഇ​ല്ല. ഇ​തോ​ടെ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ജ​ല വി​ത​ര​ണ​ത്തെ ആ​ശ്ര​യി​ച്ചി​രു​ന്ന​വ​ർ വെ​ട്ടി​ലാ​യി.
ജ​ല​സ​മൃ​ദ്ധ​മാ​യ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​നു സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലും മു​ട​ക്ക​മി​ല്ലാ​തെ ജ​ല​വി​ത​ര​ണം ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​യു​ന്നി​ല്ല. ഒ​രാ​ഴ്ച മു​ന്പാ​ണ് ജ​ല​വി​ത​ര​ണ പൈ​പ്പി​ൽ ചോ​ർ​ച്ച​യു​ണ്ടാ​യി ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യ​ത്.
അ​ത് പ​രി​ഹ​രി​ച്ച് പ​ന്പിം​ഗ് പു​ന​രാ​രം​ഭി​ച്ച​തോ​ടെ മോ​ട്ടോ​ർ ത​ക​രാ​റി​ലാ​യി. ഇ​തോ​ടെ കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് മു​ട്ടം നി​വാ​സി​ക​ൾ.