കാർഷിക അവാർഡുകളിൽ തിളങ്ങി ജില്ല
Wednesday, January 20, 2021 10:34 PM IST
ജൈ​വ​കൃ​ഷി​ പു​ര​സ്കാ​രം നെ​ല്ലി​പ്പെ​ട്ടി കോ​ള​നി​ക്ക്

മ​റ​യൂ​ർ: സം​സ്ഥാ​ന​ത്ത് മി​ക​ച്ച രീ​തി​യി​ൽ ജൈ​വ കൃ​ഷി ചെ​യ്ത​തി​നു​ള്ള പു​ര​സ്കാ​രം മ​റ​യൂ​ർ മ​ല​നി​ര​യി​ലെ നെ​ല്ലി​പ്പെ​ട്ടി കോ​ള​നി​ക്ക്. പ​ര​ന്പ​രാ​ഗ​ത​മാ​യും ജൈ​വ രീ​തി​യി​ലും കൃ​ഷി ചെ​യ്ത് മി​ക​ച്ച വി​ള​വ് ഉ​ത്പാ​ദി​പ്പി​ച്ച​തി​നു​ള്ള പു​ര​സ്കാ​ര​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. റാ​ഗി, കൂ​ർ​ക്ക, ബീ​ൻ​സ്, കാ​ര​റ്റ്, കാ​ബേ​ജ്, ഉ​രു​ള​ക്കി​ഴ​ങ്ങ്, ചോ​ളം, ചീ​ര, ഉ​ള്ളി, പ​ഴ​വ​ർ​ഗ​ങ്ങ​ൾ എ​ന്നീ കൃ​ഷി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ചെ​യ്തു വ​രു​ന്ന​ത്.
കൂ​ടാ​തെ ഇ​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ലു​ള്ള വ​ന​വി​ഭ​വ​മാ​യ കാ​ട്ടു​നെ​ല്ലി​ക്ക​യു​ടെ ഉ​ത്പാ​ദ​ന​ത്തി​നും മി​ക​ച്ച വി​ള​വാ​ണ് ല​ഭി​ക്കു​ന്ന​ത്. മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 24 ആ​ദി​വാ​സി കോ​ള​നി​ക​ളാ​ണു​ള്ള​ത്.
മ​ല​നി​ര​ക​ളി​ൽ താ​മ​സി​ക്കു​ന്ന ഭൂ​രി​ഭാ​ഗം ആ​ദി​വാ​സി​ക​ളും ജൈ​വ രീ​തി​യി​ലാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. 2018 ൽ ​മി​ക​ച്ച ജൈ​വ​രീ​തി​യി​ലു​ള്ള വി​ള​ക​ൾ​ക്കു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ലാ​ന്‍റ് ജി​നോം സേ​വി​യ​ർ ക​മ്മ്യൂ​ണി​റ്റി പു​ര​സ്കാ​ര​മാ​യ പ​ത്ത് ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും 2019ലെ ​വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ ഗ്ലോ​ബ​ൽ ബി​ൽ എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് പ്രൊ​ഡ​ക്ഷ​ൻ പ്രൊ​ജ​ക്റ്റ് പു​ര​സ്കാ​ര​മാ​യ ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ താ​യ​ണ്ണ​ൻ കു​ടി​ക്ക് ല​ഭി​ച്ചി​രു​ന്നു.
മ​റ​യൂ​രി​ലെ കൃ​ഷി ഓ​ഫീ​സ​ർ പ്രി​യ പീ​റ്റ​ർ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഏ​യ്ഞ്ച​ൽ റോ​യ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു ജൈ​വ കൃ​ഷി​യു​ടെ പ​രി​പാ​ല​നം.


സൂ​സ​ൻ ബെ​ഞ്ച​മി​ന് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ അ​വാ​ർ​ഡ്


തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്തെ മി​ക​ച്ച കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ അ​വാ​ർ​ഡ് സൂ​സ​ൻ ബെ​ഞ്ച​മി​ന്. കാ​ർ​ഷി​ക വി​ജ്ഞാ​ന വ്യാ​പ​ന വി​ഭാ​ഗം അ​വാ​ർ​ഡാ​ണ് ക​ട്ട​പ്പ​ന എ​ഡി​എ ആ​യി​രു​ന്ന സൂ​സ​ൻ ബെ​ഞ്ച​മി​ന് ല​ഭി​ച്ച​ത്. തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​ണ്.
ലോ​ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ പൈ​നാ​പ്പി​ൾ ച​ല​ഞ്ച് എ​ന്ന പേ​രി​ൽ ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വി​പ​ണി ആ​രം​ഭി​ച്ചു. ഇ​തി​ലൂ​ടെ 100 ട​ണ്ണോ​ളം പൈ​നാ​പ്പി​ളാ​ണ് വി​റ്റ​ഴി​ച്ച​ത്. കൂ​ടാ​തെ പ്ര​കൃ​തി ക്ഷോ​ഭ​ത്തി​ൽ വീ​ണു പോ​യ നേ​ന്ത്ര​ക്കാ​യ സം​ഭ​രി​ച്ച് ചി​പ്സാ​ക്കി ഉ​പ്പു​ത​റ അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​റി​ലൂ​ടെ വി​റ്റ​ഴി​ച്ച ഉ​പ്പേ​രി ച​ല​ഞ്ചും ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.
ഹ​രി​ത ബ്ലോ​ക്ക് ത​ല ഫെ​ഡ​റേ​റ്റ​ഡ് സ​മി​തി പു​ന​രു​ദ്ധ​രി​ച്ച് പ​ച്ച​ക്ക​റി വി​പ​ണി​യും ആ​രം​ഭി​ച്ചു. ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സം​സ്ഥാ​ന അ​വാ​ർ​ഡി​നു പ​രി​ഗ​ണി​ച്ച​ത്. 1997-98 വ​ർ​ഷ​ത്തി​ൽ വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ൽ ഉൗ​ർ​ജി​ത പ​ച്ച​ക്ക​റി വി​ക​സ​ന​ത്തി​ലൂ​ടെ ജി​ല്ല​യി​ലെ മി​ക​ച്ച കൃ​ഷി ഓ​ഫി​സ​റാ​യും 2015-16 കാ​ല​യ​ള​വി​ൽ കേ​ര​ഗ്രാ​മം പ​ദ്ധ​തി​യി​ലൂ​ടെ ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മി​ക​ച്ച കൃ​ഷി ഓ​ഫി​സ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. 2018-19 വ​ർ​ഷം പ​ച്ച​ക്ക​റി വി​ക​സ​ന​ത്തി​ലൂ​ടെ ജി​ല്ല​യി​ലെ മി​ക​ച്ച കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. തൊ​ടു​പു​ഴ ഗ്രീ​ൻ​വാ​ലി ഹോം​സി​ൽ ഉൗ​ര​ക്കാ​ട്ടി​ൽ ഒ.​സി ബേ​ബി​ച്ച​ന്‍റെ ഭാ​ര്യ​യാ​ണ്.​മ​ക്ക​ൾ: മ​ഞ്ജു, അ​ഞ്ജു, അ​ക്സ.

ജോ​ബി​ൻ കെ. ​മാ​ണി​ക്ക് സംസ്ഥാന പു​ര​സ്കാ​രം

ക​ട്ട​പ്പ​ന: മി​ക​ച്ച കാ​ർ​ഷി​ക വി​ഷ​യ അ​വ​താ​ര​ക​നു​ള്ള സം​സ്ഥാ​ന ത​ല ക​ർ​ഷ​ക അ​വാ​ർ​ഡ് ഇ​ടു​ക്കി സ്വ​ദേ​ശി​ക്ക്. ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി ദൃ​ശ്യ​മാ​ധ്യ​മ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പു​റ്റ​ടി ക​ണ്ട​ത്തി​ൻ​ക​ര ജോ​ബി​ൻ കെ. ​മാ​ണി​ക്കാ​ണ് ഇ​ത്ത​വ​ണ​ത്തെ മി​ക​ച്ച അ​വ​താ​ര​ക​നു​ള്ള കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ അ​വാ​ർ​ഡ്.
ഒ​രു​ല​ക്ഷം രൂ​പ​യും സ്വ​ർ​ണ​മെ​ഡ​ലും ഫ​ല​ക​വും സ​ർ​ട്ടി​ഫി​ക്ക​റ്റും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. ക​ട്ട​പ്പ​ന​യി​ലെ പ്രാ​ദേ​ശി​ക ചാ​ന​ലു​ക​ളി​ൽ സം​പ്രേ​ഷ​ണം തു​ട​രു​ന്ന പ​രി​പാ​ടി​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ്. ക​ർ​ഷ​ക​രു​ടെ പു​തി​യ കൃ​ഷി രീ​തി​ക​ളും അ​റി​വു​ക​ളും പ​ങ്ക് വ​യ്ക്കു​ന്ന പ്രോ​ഗ്രാ​മു​ക​ളാ​ണ് ജോ​ബി​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
കൃ​ഷി ഏ​റെ ഇ​ഷ്ട​പെ​ടു​ന്ന ജോ​ബി​ൻ മി​ക​ച്ച ഏ​ലം ക​ർ​ഷ​ക​ൻ കൂ​ടി​യാ​ണ്. പ്രോ​ഗ്രാം അ​വ​ത​ര​ണ​ത്തി​നൊ​പ്പം അ​ഭി​ന​യ രം​ഗ​ത്തും ജോ​ബി​ൻ മി​ക​വ് പു​ല​ർ​ത്തു​ന്നു. അ​ങ്ക​മാ​ലി സ്വ​ദേ​ശി മ​നോ​ജ് വ​ർ​ഗീ​സ് പാ​റേ​ക്കാ​ട്ടി​ൽ സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന പു​തി​യ സി​നി​മ​യി​ലും ജോ​ബി​ൻ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. ടി​ൻ​സി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: നോ​ഹ, ആ​ദ്യ