സ​ർ​ക്കാ​ർ ഇ​ത​ര ഫാ​മു​ക​ൾ​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ക​ട്ട​പ്പ​ന സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്
Wednesday, January 20, 2021 10:34 PM IST
ക​ട്ട​പ്പ​ന: മി​ക​ച്ച കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ഹ​രി​ത കീ​ർ​ത്തി സം​സ്ഥാ​ന അ​വാ​ർ​ഡ് ക​ട്ട​പ്പ​ന സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്.
സ​ർ​ക്കാ​ർ ഇ​ത​ര ഫാ​മു​ക​ൾ​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡി​നാ​ണ് ക​ട്ട​പ്പ​ന സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
ബാ​ങ്ക് വ​ർ​ഷ​ങ്ങ​ളാ​യി കാ​ർ​ഷി​ക രം​ഗ​ത്ത് ന​ട​ത്തി​വ​രു​ന്ന ഇ​ട​പെ​ട​ലു​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ് അ​വാ​ർ​ഡെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​യി വെ​ട്ടി​ക്കു​ഴി അ​റി​യി​ച്ചു.
ബാ​ങ്കി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ടി​ഷ്യു ക​ൾ​ച്ച​ർ ലാ​ബ്, മ​ണ്ണ് - വെ​ള്ളം പ​രി​ശോ​ധ​ന കേ​ന്ദ്രം എ​ന്നി​വ​യും ഇ​വി​ടെ നി​ന്നും ഉ​ദ്പാ​ദി​പ്പി​ച്ച് കൃ​ഷി​ക്കാ​ർ​ക്ക് ന​ല്കി​വ​രു​ന്ന വി​വി​ധ​യി​നം അ​ത്യു​ൽ​പാ​ദ​ന​ശേ​ഷി​യു​ള്ള ന​ടീ​ൽ വ​സ്തു​ക്ക​ൾ, വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ൾ ഉ​ദ്പാ​ദി​പ്പി​ക്കു​ന്ന ഹൈ​ടെ​ക് ഫാം, ​വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി വി​ല്പ​ന ന​ട​ത്തു​ന്ന​തി​നു​ള്ള ഇ​ക്കോ​ഷോ​പ്പ്, റൂ​റ​ൽ മാ​ർ​ക്ക​റ്റ്, കാ​ർ​ഷി​ക നേ​ഴ്സ​റി തു​ട​ങ്ങി​യ വി​വി​ധ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ണ് ക​ട്ട​പ്പ​ന സ​ഹ​ക​ര​ണ ബാ​ങ്കി​ന് അ​വാ​ർ​ഡു പ്ര​ഖ്യാ​പി​ച്ച​ത്. ബാ​ങ്കി​ന്‍റെ ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സെ​ന്‍റ​റി​ൽ പ്ര​ത്യേ​ക വി​ഭാ​ഗ​വും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
സ​ഹ​ക​ര​ണ ഡി​പ്പാ​ർ​ട്ട് മെ​ന്‍റി​ൽ നി​ന്നും ല​ഭി​ക്കു​ന്ന സ​ഹാ​യ​വും കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​മാ​കു​ന്ന​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി 10 മു​ത​ൽ 15 വ​രെ ത്യ​ശൂ​രി​ൽ ന​ട​ക്കു​ന്ന വൈ​ക ഫെ​സ്റ്റിവ​ലി​ൽ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങും. ര​ണ്ട് ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വു​മാ​ണ് അ​വാ​ർ​ഡ്.