ഓ​ണ്‍​ലൈ​ൻ ഡേ​റ്റാ എ​ൻ​ട്രി വ​ർ​ക്കി​ന്‍റെ മ​റ​വി​ൽ ലക്ഷങ്ങളുടെ തട്ടിപ്പ്
Wednesday, January 20, 2021 10:36 PM IST
ക​ട്ട​പ്പ​ന: ഓ​ണ്‍​ലൈ​ൻ ഡേ​റ്റാ എ​ൻ​ട്രി വ​ർ​ക്കി​ന്‍റെ മ​റ​വി​ൽ ക​ട്ട​പ്പ​ന കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ ത​ട്ടി​പ്പെ​ന്നു പ​രാ​തി. ഇ​ടു​ക്കി​ക്ക​വ​ല​യി​ൽ ആ​രം​ഭി​ച്ച സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ലാ​ണ് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത​ത്. 120 ലേ​റെ പേ​ർ​ക്ക് പ​ണം ന​ഷ്‌ടമാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.
ഇ​തി​ൽ 5000 രൂ​പ മു​ത​ൽ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​വ​രെ ന​ഷ്‌ടമാ​യ​വ​രു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ര​സ്യം ചെ​യ്താ​ണ് സം​ഘം ത​ട്ടി​പ്പു ന​ട​ത്തി​യ​ത്. ജോ​ലി ന​ൽ​കു​ന്ന​തി​നു മു​ന്പാ​യി അ​ഡ്വാ​ൻ​സ് ഇ​ന​ത്തി​ൽ പ​ണം വാ​ങ്ങു​ക​യാ​യി​രു​ന്നു പ​തി​വ്.
ആ​ദ്യ ശ​ന്പ​ളം കൃ​ത്യ​മാ​യി ന​ൽ​കി ഇ​ട​പാ​ടു​കാ​ർ​ക്കി​ട​യി​ൽ വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്കും. തു​ട​ർ​ന്ന് വ​ലി​യ തു​ക അ​ഡ്വാ​ൻ​സ് ന​ൽ​കി ര​ണ്ടാം വ​ർ​ക്ക് എ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കും. ഇ​ത്ത​ര​ത്തി​ൽ വ​ലി​യ തു​ക ന​ൽ​കി വ​ർ​ക്ക് എ​ടു​ത്ത​വ​ർ​ക്കാ​ണ് പ​ണം ന​ഷ്‌ടമാ​യ​ത്. 2020 ഓ​ഗ​സ്റ്റി​ലാ​ണ് ക​ട്ട​പ്പ​ന ഇ​ടു​ക്കി ക​വ​ല​യി​ൽ ഇ​വ​ർ സ്ഥാ​പ​നം തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് മു​ന്നു മാ​സ​ത്തി​നു ശേ​ഷം സ്ഥാ​പ​നം പൂ​ട്ടി ന​ട​ത്തി​പ്പു​കാ​ർ മു​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​ട​പാ​ടു ന​ട​ത്തി​യി​രു​ന്ന നൂ​റി​ലേ​റെ പേ​ർ ത​ട്ടി​പ്പ അ​റി​യു​ന്ന​ത്.
അ​തേ​സ​മ​യം ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത യു​വ​തി​യെ​യും ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഘ​ത്തെ​യും സം​ര​ക്ഷി​ക്കു​ന്ന​താ​ണ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി​യെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.