പൈ​പ്പു പൊ​ട്ടി റോ​ഡി​ലു​ണ്ടാ​യ കു​ഴി അ​പ​ക​ട​ക്കെ​ണി
Wednesday, January 20, 2021 10:36 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ൽ പൈ​പ്പു പൊ​ട്ടി​യ​തു മൂ​ല​മു​ണ്ടാ​യ കു​ഴി വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കു​ന്നു. പു​ളി​മൂ​ട്ടി​ൽ ജം​ഗ്ഷ​നി​ൽ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു സ​മീ​പ​മാ​ണ് പൈ​പ്പു പൊ​ട്ടി വ​ലി​യ കു​ഴി രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​വി​ടെ പൈ​പ്പു പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് റോ​ഡി​ൽ മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ചെ​റി​യ കു​ഴി രൂ​പ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കു​ഴി​യു​ടെ വ​ലി​പ്പം കൂ​ടു​ത​ലാ​യി.
ഇ​പ്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ് ഈ ​കു​ഴി. ഒ​ട്ടേ​റെ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ കു​ഴി​യി​ൽ ചാ​ടു​ന്നു​ണ്ടെ​ങ്കി​ലും ഭാ​ഗ്യം കൊ​ണ്ടാ​ണ് വ​ലി​യ അ​പ​ക​ടം കൂ​ടാ​തെ ര​ക്ഷ​പെ​ടു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ ചാ​ടു​ന്പോ​ൾ ഇ​വി​ടെ കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ലി​ന ജ​ലം കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കു മേ​ൽ തെ​റി​ക്കു​ന്ന​തും പ​തി​വാ​ണ്. അ​ടി​യ​ന്ത​ര​മാ​യി പൈ​പ്പ് ത​ക​രാ​ർ പ​രി​ഹ​രി​ച്ച് റോ​ഡി​ലെ കു​ഴി മൂ​ട​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.