വി​ല​യി​ടി​വി​ൽ ത​ക​ർ​ന്ന് ഗ്രാ​ന്പു ക​ർ​ഷ​ക​ർ
Wednesday, January 20, 2021 10:36 PM IST
അ​ടി​മാ​ലി: ഗ്രാ​ന്പു​വി​നു​ണ്ടാ​യി​ട്ടു​ള്ള വി​ല​യി​ടി​വ് ഹൈ​റേ​ഞ്ചി​ലെ ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ ത​ക​ർ​ത്തു. ജാ​തി കൃ​ഷി​യോ​ടും ഏ​ല​കൃ​ഷി​യോ​ടും കി​ട​പി​ടി​ച്ചി​രു​ന്ന ഹൈ​റേ​ഞ്ചി​ലെ മ​റ്റൊ​രു പ്ര​ധാ​ന കൃ​ഷി​യാ​യി​രു​ന്നു ഗ്രാ​ന്പു.
ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി ഗ്രാ​ന്പു ക​ർ​ഷ​ക​ർ ക​ന​ത്ത വി​ല​യി​ടി​വു നേ​രി​ടു​ക​യാ​ണ്. അ​ഞ്ഞൂ​റു രൂ​പ​യി​ൽ താ​ഴെ​യാ​ണ് വി​ല ല​ഭി​ക്കു​ന്ന​ത്. മു​ന്പ് ആ​യി​ര​ത്തി അ​ഞ്ഞൂ​റി​ന​ടു​ത്ത് വ​രെ ഗ്രാ​ന്പു​വി​ന് വി​ല ല​ഭി​ച്ചി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ വി​ല ഗ്രാ​ന്പു വി​ള​വെ​ടു​പ്പി​ന് കൂ​ലി കൊ​ടു​ക്കാ​ൻ​പോ​ലും മ​തി​യാ​വി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. വി​ല തീ​രെ​യി​ല്ലാ​താ​യ​തോ​ടെ പ​ല ക​ർ​ഷ​ക​രും ഗ്രാ​ന്പു​വി​ന്‍റെ വി​ള​വെ​ടു​പ്പു​ത​ന്നെ അ​വ​ഗ​ണി​ക്കു​ന്ന സ്ഥി​തി​യി​ലാ​ണ്.