ബി​ജോ മാ​ണി​യു​ടെ പ​രാ​തി​യി​ൽ എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് നോ​ട്ടീ​സ്
Thursday, January 21, 2021 10:31 PM IST
ക​ട്ട​പ്പ​ന: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ഗ​മ​ണ്‍ ഡി​വി​ഷ​ൻ ഇ​ട​തു​സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​തി​ർ​സ്ഥാ​നാ​ർ​ഥി ബി​ജോ മാ​ണി ന​ൽ​കി​യ തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ർ​ജി​യി​ൽ പ്രാ​ഥ​മി​ക വാ​ദം പൂ​ർ​ത്തി​യാ​ക്കി എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ക്കാ​ൻ ഇ​ടു​ക്കി ജി​ല്ലാ കോ​ട​തി ഉ​ത്ത​ര​വാ​യി.
മ​ത​വി​കാ​ര​മി​ള​ക്കി​യും തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തി​യും വോ​ട്ടു​നേ​ടാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ എ​തി​ർ​സ്ഥാ​നാ​ർ​ഥി​യും പ്ര​വ​ർ​ത്ത​ക​രും പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് ഹ​ർ​ജി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​ട​ത്തി​യ വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ന്‍റ സ്ക്രീ​ൻ ഷോ​ട്ടു​ക​ള​ട​ക്ക​മു​ള്ള ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ സ​ഹി​ത​മാ​ണ് ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്. 225 വോ​ട്ടി​നാ​ണ് ബി​ജോ മാ​ണി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത്.
ഹ​ർ​ജി​ക്കാ​ര​നു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ സി.​എ​സ്. അ​ജി​ത് പ്ര​കാ​ശ്, നി​തി​ൻ രാ​ജ്, സെ​ബാ​സ്റ്റ്യ​ൻ കെ. ​ജോ​സ് എ​ന്നി​വ​ർ ഹാ​ജ​രാ​യി. കേ​സ് മാ​ർ​ച്ച് എ​ട്ടി​നു വീ​ണ്ടും പ​രി​ഗ​ണി​ക്കും.