ന​ഗ​രം കീ​ഴ​ട​ക്കി തെ​രു​വു​നാ​യ്ക്ക​ൾ
Friday, January 22, 2021 10:27 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ല​ഞ്ഞു തി​രി​യു​ന്ന തെ​രു​വു​നാ​യ്ക്ക​ളു​ടെ സം​ഘ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു.
കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​രുച​ക്ര വാ​ഹ​ന​യാ​ത്രി​ക​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​യ തോ​തി​ലാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ പെ​രു​കു​ന്ന​ത്. രാ​പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ തെ​രു​വു​ക​ൾ കീ​ഴ​ട​ക്കു​ക​യാ​ണ് നാ​യ്ക്ക​ളു​ടെ കൂ​ട്ട​ങ്ങ​ൾ. നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ ന​ട​ക്കു​ന്ന​താ​ണ് കൂ​ടു​ത​ൽ ഭീ​ഷ​ണി​യാ​കു​ന്ന​ത്. രാ​ത്രി കാ​ല​ങ്ങ​ളി​ലും പു​ല​ർ​ച്ചെ​യു​മാ​ണ് നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ പു​റ​ത്തി​റ​ങ്ങു​ന്ന​ത്.
കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച മാ​ർ​ച്ച് മു​ത​ലാ​ണ് ന​ഗ​ര​ത്തി​ൽ തെ​രു​വ് നാ​യ ശ​ല്യം കൂ​ടി​യ​ത്.
ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് നാ​യ​ക​ൾ​ക്ക് നി​ര​വ​ധി പേ​ർ ടൗ​ണി​ൽ ഭ​ക്ഷ​ണം എ​ത്തി​ച്ച് ന​ൽ​കി​യി​രു​ന്നു. ജ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങാ​ത്ത​തും വാ​ഹ​ന​ങ്ങ​ളു​മി​ല്ലാ​തി​രു​ന്ന​തി​നാ​ലും ഇ​വ രാ​വും പ​ക​ലും ടൗ​ണു​ക​ളി​ൽ സ​ജീ​വ​മാ​യി എ​ത്തി​ത്തു​ട​ങ്ങി. ഈ ​മാ​സ​ങ്ങ​ളി​ൽ മ​റ്റ് മേ​ഖ​ല​ക​ളി​ൽ നി​ന്നും ന​ഗ​ര​പ​രി​ധി​ക​ളി​ൽ എ​ത്തി​യ നാ​യ്ക്ക​ൾ പി​ന്നീ​ട് ആ ​പ​രി​സ​ര​ങ്ങ​ളി​ൽ ത​ങ്ങു​ക​യാ​യി​രു​ന്നു. നാ​യ​ക​ളു​ടെ വം​ശ​വ​ർ​ധ​ന​വും ഈ ​കാ​ല​യ​ള​വി​ൽ ന​ട​ന്നു.
തൊ​ടു​പു​ഴ മൂ​വാ​റ്റു​പു​ഴ റോ​ഡി​ലും മ​ങ്ങാ​ട്ടു​ക​വ​ല, കാ​രി​ക്കോ​ട് , കാ​ഞ്ഞി​ര​മ​റ്റം മേ​ഖ​ല​ക​ളി​ലു​മാ​ണ് നാ​യ്ക്ക​ളു​ടെ ശ​ല്യം കൂ​ടു​ത​ലാ​യു​ള്ള​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ നാ​യ്ക്ക​ൾ പാ​യു​ന്ന​തും പ​തി​വാ​ണ്.
ഇ​രു ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കു മു​ന്നി​ലേ​ക്ക് ഇ​വ ചാ​ടി വീ​ഴു​ന്ന​ത് അ​പ​ക​ട ഭീ​തി​യു​യ​ർ​ത്തു​ന്നു​ണ്ട്. പ​ല സ്ഥ​ല​ത്തും തെ​രു​വു​വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​വ കൂ​ട്ട​ത്തോ​ടെ ത​ന്പ​ടി​ക്കു​ന്ന​ത്. പു​ല​ർ​ച്ചെ പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​റ​ങ്ങു​ന്ന​വ​ർ​ക്കും നാ​യ്ക്ക​ൾ ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്.
മു​ന്പ് നാ​യ്ക്ക​ളെ വ​ന്ധ്യം​ക​ര​ണം ന​ട​ത്തി ഇ​വ​യു​ടെ വം​ശ വ​ർ​ധ​ന​വി​ന് ത​ട​യി​ട്ടി​രു​ന്നു. തെ​രു​വു​നാ​യ്ക്ക​ളു​ടെ വം​ശ​വ​ർ​ധ​ന നി​യ​ന്ത്ര​ണ പ​രി​പാ​ടി (എ​ബി​സി പ്രോ​ഗ്രാം) യു​ടെ ഭാ​ഗ​മാ​യാ​ണ് അ​ല​ഞ്ഞു​തി​രി​യു​ന്ന തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​ര​ണ ന​ട​പ​ടി​ക്കു വി​ധേ​യ​മാ​ക്കു​ന്ന പ​ദ്ധ​തി ന​ഗ​ര​സ​ഭ​യി​ൽ ന​ട​പ്പി​ലാ​ക്കി വ​ന്ന​ത്. ഇ​തി​നാ​യി ല​ക്ഷ​ങ്ങ​ൾ നീ​ക്കി വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.
ഇ​തി​നു പു​റ​മെ അ​ന​ധി​കൃ​ത അ​റ​വു​ശാ​ല​ക​ളു​ടെ​യും മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​ന്‍റെ​യും നി​യ​ന്ത്ര​ണം ഒ​രു പ​രി​ധി വ​രെ തെ​രു​വു നാ​യ്ക്ക​ളു​ടെ ശ​ല്യം കു​റ​യ്ക്കാ​നി​ട​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ വീ​ണ്ടും തെ​രു​വു നാ​യ്ക്ക​ളു​ടെ ഭീ​ഷ​ണി വ​ർ​ധി​ച്ച​തി​നാ​ൽ ഇ​തി​നെ​തി​രെ എ​ന്തു ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ. ഇ​ക്കാ​ര്യ​ത്തി​ൽ എ​ത്ര​യും വേ​ഗം ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു നി​ന്ന് ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.