ക​ത്തി​പ്പാ​റ​ത്ത​ട​ത്ത് കൊ​യ്ത്തു​ത്സ​വം
Friday, January 22, 2021 10:30 PM IST
ചെ​റു​തോ​ണി: ചേ​ല​ച്ചു​വ​ട് ക​ത്തി​പ്പാ​റ​ത്ത​ടം സ്വാ​ശ്ര​യ ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ കൊ​യ്ത്തു​ത്സ​വം ഇ​ന്ന് ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ക്ക​ച്ച​ൻ വ​യ​ലി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യും. സം​ഘം പ്ര​സി​ഡ​ന്‍റ് ദാ​മോ​ദ​ര​ൻ കൂ​നം​വേ​ങ്ങ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി ച​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​നോ​യി വ​ർ​ക്കി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സോ​യി​മോ​ൻ സ​ണ്ണി, രാ​ജേ​ശ്വ​രി രാ​ജ​ൻ, ഇ​ടു​ക്കി ജൈ​വ​ഗ്രാം സെ​ക്ര​ട്ട​റി വി.​കെ. ക​മ​ലാ​സ​ന​ൻ, ശി​വ​ദാ​സ് വ​ട്ട​ക്കു​ഴി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
ക​ത്തി​പ്പാ​റ​ത്ത​ടത്ത് പാ​ട്ട​ത്തി​നെ​ടു​ത്ത ഒ​ന്ന​ര​യേ​ക്ക​ർ സ്ഥ​ല​ത്താ​ണ് നെ​ൽ​കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ത്തം​ഗ​ങ്ങ​ളു​ള്ള പു​രു​ഷ സ്വാ​ശ്ര​യ സം​ഘാം​ഗ​ങ്ങ​ളാ​ണ് കൃ​ഷി ന​ട​ത്തി​യ​ത്.

പ്ര​തി​ഷ്ഠ
മ​ഹോ​ൽ​സ​വം

രാ​ജാ​ക്കാ​ട്: പ​ന്നി​യാ​ർ​കൂ​ട്ടി അ​റു​മു​ഖ​ശ​ക്തി ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ മ​ഹോ​ൽ​സ​വ​വും ഉ​ൽ​സ​വ​വും 24, 25 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 24-ന് ​ക്ഷേ​ത്ര​ച്ച​ട​ങ്ങു​ക​ൾ പ​തി​വു​പോ​ലെ. 25-ന് ​രാ​വി​ലെ 5.30-ന് ​ക്ഷേ​ത്ര ച​ട​ങ്ങു​ക​ൾ.