ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ഗ്രേ​ഡിം​ഗ്
Saturday, January 23, 2021 10:56 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും കോ​ന്പൗ​ണ്ടു​ക​ളും പ​രി​ശോ​ധി​ച്ച് ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി ഗ്രേ​ഡിം​ഗ് ന​ൽ​കി. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും ഹ​രി​ത കേ​ര​ളം ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

മാ​ന​ദ​ണ്ഡ​പ്ര​കാ​രം 90 മു​ത​ൽð 100 വ​രെ മാ​ർ​ക്ക് ല​ഭി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് എ ​ഗ്രേ​ഡും 80 മു​ത​ൽð 90 വ​രെ മാ​ർ​ക്ക് ല​ഭി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബി ​ഗ്രേ​ഡും 70 മു​ത​ൽð 80 വ​രെ മാ​ർ​ക്ക് ല​ഭി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സി ​ഗ്രേ​ഡും ന​ൽ​കി.

സ​ർ​ക്കാ​ർ ഹോ​മി​യോ (എ​ൻ​ആ​ർ​എ​ച്ച്എം) ആ​ശു​പ​ത്രി, താ​ലു​ക്ക് ആ​ശു​പ​ത്രി, സ​ർ​ക്കാ​ർ ട്രൈ​ബ​ൽ സ്കൂ​ൾ എ​ന്നി സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് എ - ​ഗ്രേ​ഡും കൃ​ഷി ഭ​വ​ൻ, എ​ക്സൈ​സ് ഓ​ഫീ​സ്, സ​ബ്ട്ര​ഷ​റി, പോ​ലീ​സ് സ്റ്റേ​ഷ​ൻ, എ​ഇ​ഒ ഓ​ഫീ​സ് എ​ന്നി സ്ഥാ​ന​ങ്ങ​ൾ​ക്ക് ബി - ​ഗ്രേ​ഡും സെ​യി​ൽð ടാ​ക്സ് ഓ​ഫീ​സ്, ഇ​റി​ഗേ​ഷ​ൻ ഓ​ഫീ​സ്, വി​ല്ലേ​ജ് ഓ​ഫീ​സ്, ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സി - ​ഗ്രേ​ഡും ന​ൽ​കി.

26-ന് ​ന​ഗ​ര​സ​ഭാ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം​ചെ​യ്യും.