ഇ​ടു​ക്കി​ക്കാ​ർ പ​റ​യു​ന്നു
Saturday, January 23, 2021 11:05 PM IST
കൃ​ഷി​യി​ട​ത്തി​ലെ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം വേ​ണം

കൃ​ഷി​യി​ട​ത്തി​ലെ വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​കു​ക​യാ​ണ്.​കാ​ട്ടാ​ന,കാ​ട്ടു​പ​ന്നി,കു​ര​ങ്ങ് എ​ന്നി​വ പെ​രു​കി​യ​തോ​ടെ നാ​ട്ടി​ലെ കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ക​യാ​ണ്.​ഇ​തോ​ടെ വ​രു​മാ​നം ന​ഷ്ട​പ്പെ​ട്ട ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്.​കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങു​ന്ന മൃ​ഗ​ങ്ങ​ളെ പി​ടി​കൂ​ടാ​നു​ള്ള അ​നു​വാ​ദം ക​ർ​ഷ​ക​നു ന​ൽ​ക​ണം.​അ​ല്ലാ​ത്ത പ​ക്ഷം ഇ​വ​യെ വെ​ടി​വ​യ്ക്കാ​നു​ള്ള അ​നു​മ​തി പോ​ലീ​സി​നു​ന​ൽ​ക​ണം.​നി​ല​വി​ലെ നി​യ​മ​മ​നു​സ​രി​ച്ച് വ​നം​വ​കു​പ്പ് റെ​യി​ഞ്ച​ർ​ക്ക് മാ​ത്ര​മെ കൃ​ഷ​യി​ട​ത്തി​ൽ ഇ​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ച് വീ​ഴ്ത്താ​നു​ള്ള അ​ധി​കാ​ര​മു​ള്ളൂ.​ഈ നി​യ​മ​ത്തി​ൽ മാ​റ്റം അ​നി​വാ​ര്യ​മാ​ണ്.​ഇ​തോ​ടൊ​പ്പം കാ​ട്ടാ​ന​ശ​ല്യ​ത്താ​ൽ ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ വ​ല​യു​ക​യാ​ണ്.

ജോ​ർ​ജ് അ​രീ​പ്ലാ​ക്ക​ൽ(​ക​ർ​ഷ​ക​ൻ) കു​ള​പ്പാ​റ​ച്ചാ​ൽ, രാ​ജ​കു​മാ​രി.

തൊ​ഴി​ലും തൊ​ഴി​ല​വ​സ​ര​വും വ​ർ​ധി​പ്പി​ക്ക​ണം

കാ​ർ​ഷി​ക​മേ​ഖ​ല ത​ക​ർ​ന്ന​തോ​ടെ ജി​ല്ല​യി​ലെ ഓ​രോ കു​ടും​ബ​ത്തി​ലും ആ​ളോ​ഹ​രി​വ​രു​മാ​ന​വും പ്ര​തി​ശീ​ർ​ഷ​വ​രു​മാ​ന​വും ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.​സ​ർ​ക്കാ​ർ ജോ​ലി​യു​ള്ള​വ​രു​ടെ എ​ണ്ണം മ​റ്റു ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് ഇ​ടു​ക്കി​യി​ൽ കു​റ​വാ​ണ്.​ഈ കു​റ​വ് പ​രി​ഹ​രി​ക്ക​പ്പെ​ട​ണം.​അ​തി​നാ​യി കൂ​ടു​ത​ൽ തൊ​ഴി​ലും തൊ​ഴി​ല​വ​സ​ര​വും സൃ​ഷ്ടി​ക്ക​പ്പെ​ട​ണം.​അ​ഭ്യ​സ്ത​വി​ദ്യ​ർ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നു അ​വ​രെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ തൊ​ഴി​ലു​ക​ൾ​ക്കാ​യു​ള്ള സൗ​ജ​ന്യ​പ​രി​ശീ​ല​ന കേ​ന്ദ്രം ജി​ല്ല​യി​ൽ ആ​രം​ഭി​ക്ക​ണം.​കു​ടും​ബ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി കൂ​ടു​ത​ൽ ചെ​റു​കി​ട തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ച്ച് ഓ​രോ കു​ടും​ബ​ത്തെ​യും സാ​ന്പ​ത്തി​ക സ്വ​യം​പ​ര്യാ​പ​ത​ത​യി​ലേ​ക്ക് ന​യി​ക്കാ​ൻ ത​ക്ക​പ​ദ്ധ​തി​ക​ളു​മു​ണ്ടാ​വ​ണം.

മാ​ത്യൂ​സ് ജോ​യി കു​ള​ത്തി​നാ​ൽ,അ​റ​ക്കു​ളം (ഡ​യ​റ​ക്ട​ർ നോ​ക് ടെ​ക് സൊ​ലൂ​ഷ​ൻ)

ഭൂ​പ​തി​വ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യ​ണം

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നു​ണ്ടാ​യി​രി​ക്കു​ന്ന നി​ർ​മാ​ണ നി​രോ​ധ​നം ജി​ല്ല​യു​ടെ വി​ക​സ​ന​ത്തെ പി​ന്നോ​ട്ട​ടി​ക്കു​ക​യാ​ണ്.​വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്ക് കെ​ട്ടി​ടം നി​ർ​മി​ക്ക​ണ​മെ​ങ്കി​ൽ 1964 ലെ​യും 93 ലെ​യും ഭൂ​പ​തി​വ് ച​ട്ട​ത്തി​ൽ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്നേ തീ​രൂ.​അ​ല്ലെ​ങ്കി​ൽ പ​ട്ട​യ ഭൂ​മി​യി​ൽ വീ​ട​ല്ലാ​തെ​യു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ ഇ​നി ന​ട​ത്താ​നാ​വി​ല്ല.​പ​തി​റ്റാ​ണ്ടു​ക​ളാ​യി ഭൂ​മി കൈ​വ​ശം വ​ച്ച​നു​ഭ​വി​ക്കു​ന്ന മ​ല​യോ​ര ജ​ന​ത നേ​രി​ടു​ന്ന ഭൂ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​ർ നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണം.

ഇ​തി​നു​ള്ള ഇ​ച്ഛാ​ശ​ക്തി സ​ർ​ക്കാ​ർ കാ​ണി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ലെ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കാ​ൻ ഇ​നി​യും സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ല.​ഈ നി​യ​മം നി​ല​നി​ന്നാ​ൽ ഭാ​വി​യി​ൽ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ വി​ചാ​രി​ച്ചാ​ൽ പോ​ലും വാ​ണി​ജ്യ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​ത് വ​രെ ത​ട​യ​പ്പെ​ട്ടേ​ക്കാം.

ഡ​യ​സ് പു​ല്ല​ൻ (മ​ർ​ച്ച​ന്‍റ്സ് അ​സോ. അ​ടി​മാ​ലി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി)

തോ​ട്ടം മേ​ഖ​ല​യ്ക്കും ആധുനിക ആശുപത്രി വേണം

കേ​ര​ള​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മൂ​ന്നാ​റി​ൽ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ആ​ശു​പ​ത്രി​യി​ല്ല.​ഇ​തി​ന്‍റെ അ​ഭാ​വം തോ​ട്ടം മേ​ഖ​ല​യെ​യും ഇ​വി​ടെ​യെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കും അ​ത്യാ​ഹി​ത​ങ്ങ​ൾ നേ​രി​ടു​ന്പോ​ഴും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

ഇ​വി​ടെ​യാ​ക​ട്ടെ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കാ​നു​ള്ള സൗ​ക​ര്യം മാ​ത്ര​മാ​ണു​ള്ള​ത്. വാ​ഹ​നാ​പ​ക​ട​ങ്ങ​ളും മ​റ്റും ഉ​ണ്ടാ​കു​ന്പോ​ൾ ഇ​വി​ടെ നി​ന്നു മി​ക​ച്ച സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ക്ക​ണം.​ തോ​ട്ടം മേ​ഖ​ല​യി​ൽ 12,000 -ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്തു വ​രു​ന്നു​ണ്ട്.​അ​ത്യാ​വ​ശ്യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഇ​വ​രും ആ​ശ്ര​യി​ക്കു​ന്ന​ത് വി​ദൂ​ര​ങ്ങ​ളി​ലു​ള്ള ആ​ശു​പ​ത്രി​ക​ളെ​യാ​ണ്.​ ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ​യു​ള്ള ആ​ശു​പ​ത്രി​ക്കു വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പ് തു​ട​ങ്ങി​യി​ട്ട് കാ​ല​ങ്ങ​ൾ ഏ​റെ​യാ​യെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ശ്ന പ​രി​ഹാ​ര​മു​ണ്ടാ​യി​ട്ടി​ല്ല. മാ​റി മാ​റി വ​രു​ന്ന സ​ർ​ക്കാ​രു​ക​ളും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​വും ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട​ത്ര താ​ൽ​പ​ര്യം കാ​ട്ടി​യി​ട്ടി​ല്ല.​

പി.​എ. വ​ർ​ഗീ​സ്, മൂ​ന്നാ​ർ