66 കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന് പു​സ്ത​ക​വാ​യ​ന
Monday, January 25, 2021 10:32 PM IST
ഇ​ടു​ക്കി: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യെ​ന്ന സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സാ​ക്ഷ​ര​താ മി​ഷ​ൻ ജി​ല്ല​യി​ലെ 66 കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ത്യ എ​ന്ന റി​പ്പ​ബ്ലി​ക്’ പു​സ്ത​വാ​യ​ന സം​ഘ​ടി​പ്പി​ക്കും.​ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി.
ജ​ന​പ്ര​തി​നി​ധി​ക​ൾ പു​സ്ത​ക വാ​യ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും. സാ​ക്ഷ​ര​താ മി​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളും, പ​ഠി​താ​ക്ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും.
സാ​ക്ഷ​ര​താ മി​ഷ​ന്‍റെ ഭ​ര​ണ​ഘ​ട​ന സാ​ക്ഷ​ര​ത ജ​ന​കീ​യ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലെ പു​സ്ത​ക വാ​യ​ന സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​തെ​ന്ന് ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ പി.​എം അ​ബ്ദു​ൾ ക​രീം അ​റി​യി​ച്ചു.

ജി​ല്ല ക​മ്മി​റ്റി യോ​ഗം

ക​ട്ട​പ്പ​ന: കേ​ര​ള ആ​ർ​ട്ടി​സ്റ്റ് ഫ്ര​റ്റേ​ർ​ണി​റ്റി ജി​ല്ല ക​മ്മി​റ്റി യോ​ഗം ക​ട്ട​പ്പ​ന ഓ​റ​ഞ്ച് സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ജോ​ബി ഉ​ദ്ഘാ​ട​നം​ചെ​യ്തു. യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും ക​ലാ​കാ​ര​ൻ​മാ​രെ ആ​ദ​രി​ക്ക​ലും ന​ട​ന്നു. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ബി​നോ ക​ട്ട​പ്പ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ലാ​ഭ​വ​ൻ മ​ണി ഫൗ​ണ്ടേ​ഷ​ൻ ഫോ​ക് ലോ​ർ അ​വാ​ർ​ഡ് ജേ​താ​വ് അ​ജീ​ഷ് താ​യി​ല്യം, ജോ​ർ​ജു​കു​ട്ടി ക​ലാ​ഭ​വ​ൻ, ബേ​ബി മു​ള​വ​ന, കെ.​ആ​ർ. ച​ന്ദ്ര, കെ. ​ത​ങ്ക​ച്ച​ൻ, ജോ​മോ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.