ഏ​ല​പ്പാ​റ തോ​ട് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ മ​ലി​ന​പ്പെ​ടു​ത്തു​ന്നു
Monday, January 25, 2021 10:33 PM IST
ഉ​പ്പു​ത​റ: ജ​ല​സ്രോ​ത​സു​ക​ൾ ശു​ദ്ധീ​ക​രി​ക്കാ​ൻ വി​വി​ധ പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്പോ​ൾ ഏ​ല​പ്പാ​റ തോ​ട് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ മ​ലി​ന​പ്പെ​ടു​ത്തു​ന്നു.
ഒ​ന്നാം​മൈ​ൽ മു​ത​ൽ നാ​ലാം​മൈ​ൽ വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ കു​ളി​ക്കാ​നും കു​ടി​ക്കാ​നും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഈ ​തോ​ട്ടി​ൽ​നി​ന്നു​ള്ള വെ​ള്ള​മാ​ണ്. തോ​ട്ടി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളാ​തി​രി​ക്കാ​ൻ ഇ​രു​ന്പു​വ​ല​യും സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വ​ല​യ്ക്കു മു​ക​ളി​ലൂ​ടെ​യാ​ണി​വി​ടെ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത്. ഭ​ക്ഷ്യാ​വ​ശി​ഷ്ട​ങ്ങ​ളും മ​ത്സ്യ - മാം​സാ​വ​ശി​ഷ്ട​ങ്ങ​ൾ അ​ട​ക്ക​മാ​ണ് തോ​ട്ടി​ലേ​ക്ക് വ​ലി​ച്ച​റി​യു​ന്ന​ത്. കീ​ട​നാ​ശി​നി​യു​ടെ കാ​ലി​ക്കു​പ്പി​ക​ളും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​വും ഇ​വി​ടെ​ത്ത​ന്നെ​യാ​ണ് നി​ക്ഷേ​പി​ക്കു​ന്ന​ത്. തോ​ട്ടി​ൽ മാ​ലി​ന്യം കു​മി​യു​ന്ന​തി​നാ​ൽ വെ​ള്ളം അ​പ​ക​ട​മാ​യ നി​ല​യി​ൽ മ​ലി​ന​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.