പെ​രു​ന്പ​ൻ​കു​ത്ത് ടൂ​റി​സം വി​ക​സ​ന​ത്തി​ന് ക​ർ​മ​പ​ദ്ധ​തി
Tuesday, February 23, 2021 10:29 PM IST
തൊ​ടു​പു​ഴ:​ നൂ​റു​ക​ണ​ക്കി​നു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ലെ പെ​രു​ന്പ​ൻ​കു​ത്ത് വെ​ള്ള​ച്ചാ​ട്ട കേ​ന്ദ്ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് വി​വി​ധ ക​ർ​മ​പ​ദ്ധ​തി​ക​ളു​മാ​യി ദേ​വി​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്.​ മ​ഴ​ക്കാ​ല​ത്ത് ഇ​വി​ടു​ത്തെ വെ​ള്ള​ച്ചാ​ട്ടം ന​യ​ന​മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണ്.​
ഇ​ത് ആ​സ്വ​ദി​ക്കു​ന്ന​തി​ന് സ്വ​ദേ​ശ​ത്തു​നി​ന്നും വി​ദേ​ശ​ത്തു​നി​ന്നു​മു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്താ​റു​ണ്ട്.​ സാ​ധാ​ര​ണ​ദി​വ​സ​ങ്ങ​ളി​ൽ 500-ഓ​ളം പേ​രും അ​വ​ധി​ദി​വ​സ​ങ്ങ​ളി​ൽ ആ​യി​ര​ത്തോ​ളം ആ​ളു​ക​ളു​മാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്.

മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ടൂ​റി​സം വി​ക​സ​ന​ത്തി​ന് പെ​രു​ന്പ​ൻ​കു​ത്ത് വെ​ള്ള​ച്ചാ​ട്ടം ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​യാ​ണ് ന​ൽ​കു​ന്ന​ത്.​ എ​ന്നാ​ൽ ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കാ​നാ​കാ​ത്ത​ത് കൂ​ടു​ത​ൽ ദു​രി​തം സൃ​ഷ്ടി​ച്ചി​രു​ന്നു.​ ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി വെ​ള്ള​ച്ചാ​ട്ടം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും ആ​സ്വ​ദി​ക്കു​ന്ന​തി​നു​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​വി​ധ​പ​ദ്ധ​തി​ക​ൾ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.​

വെ​ള്ള​ച്ചാ​ട്ടം അ​ടു​ത്തു​നി​ന്നു അ​പ​ക​ട​ര​ഹി​ത​മാ​യി കാ​ണു​ന്ന​തി​നു പ​വ​ലി​യ​ൻ നി​ർ​മി​ക്കു​ന്ന​തി​നു പ​ത്തു​ല​ക്ഷ​വും ഇ​വി​ടു​ത്തെ ത​ടാ​ക​ത്തി​ൽ പെ​ഡ​ൽ​ബോ​ട്ട് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​ന് ചെ​ക്ക് ഡാം ​നി​ർ​മി​ക്കു​ന്ന​തി​ന് 15 ല​ക്ഷ​വും പെ​ഡ​ൽ​ബോ​ട്ടും അ​നു​ബ​ന്ധ​സു​ര​ക്ഷി​ത ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു അ​ഞ്ചു​ല​ക്ഷ​വും ത​ടാ​ക​ത്തി​നു സ​മീ​പം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നു ടെ​യ്ക്ക് എ ​ബ്രേ​ക്ക് നി​ർ​മി​ക്കു​ന്ന​തി​നു 20 ല​ക്ഷ​വും അ​നു​വ​ദി​ച്ചു.

​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ്രാ​ദേ​ശി​ക ടൂ​റി​സം വി​ക​സ​ന​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തു​ക​അ​നു​വ​ദി​ച്ച​ത്.​ പ​ദ്ധ​തി​ക​ൾ​ക്ക് ജി​ല്ലാ പ്ലാ​നിം​ഗ് ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​താ​യും ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ​റാ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​ആ​ർ. ​ജ​യ​ൻ, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ര​വീ​ണ്‍ ജോ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു.​

വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ മ​റ്റു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ടി​സ്ഥാ​നസൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഫ​ണ്ട് വ​ക​യി​രു​ത്തു​മെ​ന്നും വ​ന്യ​മൃ​ഗശ​ല്യം മൂ​ലം ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം ന​ട​ത്തു​മെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി.​

ടൂ​റി​സംരം​ഗ​ത്ത് കൂ​ടു​ത​ൽ വി​ക​സ​നം എ​ത്തു​ന്ന​തോ​ടെ മാ​ങ്കു​ള​ത്തെ സാ​ധാ​ര​ണ​കു​ടും​ബ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ വ​രു​മാ​നം ല​ഭ്യ​മാ​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് തെ​ളി​യു​ന്ന​തെ​ന്ന് ഹോം​സ്റ്റേ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.