പ്ലാ​വി​നു മു​ക​ളി​ൽ രാ​ജ​വെ​ന്പാ​ല; ആ​ശ​ങ്ക​യു​ടെ മു​ൾ​മു​ന​യി​ൽ നാ​ട്ടു​കാ​ർ
Tuesday, February 23, 2021 10:29 PM IST
കാ​ഞ്ഞാ​ർ: സ്വ​കാ​ര്യവ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ പ്ലാ​വി​ൽ ക​യ​റി​യ രാ​ജ​വെ​ന്പാ​ല നാ​ട്ടു​കാ​രെ മ​ണി​ക്കൂ​റു​ക​ളോ​ളം ആ​ശ​ങ്ക​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി. പൂ​മാ​ല മേ​ത്തൊ​ട്ടി മു​ക്കം തോ​ട്ട​ത്തി​ൽ സു​രേ​ഷ് ജോ​സ​ഫി​ന്‍റെ പു​ര​യി​ട​ത്തി​ലെ പ്ലാ​വി​ലാ​ണ് രാ​ജ​വെ​ന്പാ​ല ക​യ​റി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ സു​രേ​ഷി​ന്‍റെ ഭാ​ര്യ റൂ​ബി പു​ല്ല് ശേ​ഖ​രി​ക്കാ​ൻ പ്ലാ​വി​ന് സ​മീ​പം ചെ​ന്ന​പ്പോ​ഴാ​ണ് ഉ​യ​ര​ത്തി​ലി​രി​ക്കു​ന്ന രാ​ജ​വെ​ന്പാ​ല​യെ ക​ണ്ട​ത്. ച​ക്ക​യോ​ട് ചേ​ർ​ന്ന് മ​ര​ത്തി​ൽ ചു​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു പാ​ന്പ്. ആ​ള​ന​ക്കം കേ​ട്ടി​ട്ടും പാ​ന്പ് പ്ലാ​വി​ൽ നി​ന്നും അ​ന​ങ്ങി​യി​ല്ല. 18 അ​ടി​യോ​ളം നീ​ള​മു​ണ്ട് രാ​ജ​വെ​ന്പാ​ല​യ്ക്ക്. വീ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി.

മ​ര​ത്തി​ൽ ഇ​രി​ക്കു​ന്ന രാ​ജ​വെ​ന്പാ​ല​യെ കു​ടു​ക്കി​ട്ട് പി​ടി കൂ​ടു​ന്ന​ത് സാ​ഹ​സ​മാ​യ​തി​നാ​ൽ പാ​ന്പുപി​ടിത്ത​ത്തി​ന് വ​നം​വ​കു​പ്പി​ന്‍റെ ലൈ​സ​ൻ​സു​ള്ള കോ​ത​മം​ഗ​ലം സ്വ​ദേ​ശി ഷൈ​ൻ എ​ത്തി​യാ​ണ് പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്. പി​ന്നീ​ട് ഇ​തി​നെ കു​ള​മാ​വ് വ​ന​ത്തി​ൽ തു​റ​ന്നു വി​ട്ടു.