ഹ​ലോ ഇം​ഗ്ലീ​ഷ് പ​ദ്ധ​തി​യു​ടെ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു
Tuesday, February 23, 2021 10:30 PM IST
ക​ട്ട​പ്പ​ന: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ഗ​മ​മാ​യി ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​വാ​ൻ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ഹ​ലോ ഇം​ഗ്ലീ​ഷ് പ​ദ്ധ​തി​യു​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി ക​ട്ട​പ്പ​ന​യി​ൽ ആ​രം​ഭി​ച്ചു. ബി​ആ​ർ​സി​യു​ടെ കീ​ഴി​ൽ​വ​രു​ന്ന എ​ൽ​പി സ്കൂ​ളു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത് . പ്രൈ​മ​റി, അ​പ്പ​ർ പ്രൈ​മ​റി ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇം​ഗ്ലീ​ഷ് ഭാ​ഷാ പ​രി​ജ്ഞാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യാ​ണ് അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ട്ട​പ്പ​ന ബി​ആ​ർ​സി ഹാ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​ന ക്ലാ​സ് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ബീ​ന ജോ​ബി ഉ​ദ്ഘാ​ട​നം​ചെ​യ്തു.നാ​ൽ​പ​ത്തി​യ​ഞ്ചോ​ളം അ​ധ്യാ​പ​ക​രാ​ണ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി അ​പ്പ​ർ പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്കും പ​രി​ശീ​ല​നം ന​ൽ​കും. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി അ​ധ്യ​ക്ഷ മാ​യ ബി​ജു, ബി​ആ​ർ​സി ബി​പി​സി ഗി​രി​ജാ​കു​മാ​രി, സു​ജാ​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.