സ​ബ് ട്ര​ഷ​റി​ക്കു സ്ഥ​ലം​വാ​ങ്ങാ​ൻ 20 ല​ക്ഷം വ​ക​യി​രു​ത്തി
Wednesday, February 24, 2021 10:11 PM IST
ക​രി​മ​ണ്ണൂ​ർ:​ പ​ഞ്ചാ​യ​ത്ത് 2021-22 വ​ർ​ഷ​ത്തെ ബ​ജ​റ്റ​വ​ത​രി​പ്പി​ച്ചു.16,65,29744 വ​ര​വും 16,42,70730 രൂ​പ​യും 22,59,014 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ൻ​സ​ൻ അ​ക്ക​ക്കാ​ട്ട് അ​വ​ത​രി​പ്പി​ച്ചു.​
യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് റെ​ജി ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ​ടൗ​ണി​ൽ വാ​ട​ക​കെ​ട്ടി​ട​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന സ​ബ് ട്ര​ഷ​റി​ക്ക് സ്ഥ​ലം വാ​ങ്ങു​ന്ന​തി​നു 20 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.​
ഇ​തി​നു പു​റ​മെ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ വ​ഴി​വി​ള​ക്ക് സ്ഥാ​പി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ലൈ​ൻ വ​ലി​ക്കാ​ൻ 25 ല​ക്ഷം രൂ​പ​യും ജ​ൽ​ജീ​വ​ൻ​മി​ഷ​ന് 18 ല​ക്ഷ​വും കൊ​യ്ത്ത് മെ​തി​യ​ന്ത്രം 30ല​ക്ഷം, പാ​ൽ​സ​ബ്സി​ഡി 16 ല​ക്ഷ​വും, ക​റ​വ​പ​ശു വാ​ങ്ങാ​ൻ 30 ല​ക്ഷ​വും, ലൈ​ഫ്ഭ​വ​ന​പ​ദ്ധ​തി​ക്ക് (ജ​ന​റ​ൽ വി​ഭാ​ഗം)2,17,70,200 രൂ​പ​യും പ​ട്ടി​ക​ജാ​തി ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​ക്ക് 51,96,000 രൂ​പ​യു​മാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.
​റോ​ഡ് വി​ക​സ​ന​ത്തി​ന് 44,31,000 രൂ​പ​യും ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് 38,60,000 രൂ​പ​യും ദാ​രി​ദ്ര​ല​ഘൂ​ക​ര​ണ​ത്തി​ന് 1,39,33,080 കോ​ടി​യും കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം, വ്യ​വ​സാ​യം എ​ന്നി​വ​യ്്ക്കാ​യി 1,76,36,000 രൂ​പ​യും വി​വി​ധ ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ​ക്ക് അ​ഞ്ചു​കോ​ടി​യും നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.