വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ന് 19 കോ​ടി​യു​ടെ ബ​ജ​റ്റ്
Wednesday, February 24, 2021 10:11 PM IST
വെ​ള്ളി​യാ​മ​റ്റം: പ​ഞ്ചാ​യ​ത്തി​ന്‍റെ 2021-22 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ലി ജോ​സി അ​വ​ത​രി​പ്പി​ച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷ, കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം, ഭ​വ​ന​നി​ർ​മാ​ണം, ആ​രോ​ഗ്യം, അ​ടി​സ്ഥാ​ന സൗ​ക​ര്യം വി​ക​സി​പ്പി​ക്ക​ൽ, ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ്ര​കൃ​തി​ക്ഷോ​ഭം എ​ന്നി​വ​യ്ക്ക് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന ബ​ജ​റ്റി​ൽ 19,29,07,850 രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
ഉ​ത്പാ​ദ​നമേ​ഖ​ല​യി​ൽ 50 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ 2.85 കോ​ടി​യും മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ 40 ല​ക്ഷം രൂ​പ​യും ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഒ​രു കോ​ടി​യും നീ​ക്കി വ​ച്ചു. ഭ​വ​ന നി​ർ​മാ​ണം, പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 90 ല​ക്ഷ​വും വ​നി​താ-​ശി​ശു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 30 ല​ക്ഷ​വും ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്ക് 45 ല​ക്ഷ​വും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. തെ​രു​വ് വി​ള​ക്കു​ക​ളു​ടെ പ​രി​പാ​ല​ന പ്ര​ക്രി​യ​ക​ൾ​ക്കും വൈ​ദ്യു​തി​ക​ര​ണ​ത്തി​നു​മാ​യി 15 ല​ക്ഷ​വും റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നും ന​വീ​ക​ര​ണ​ത്തി​നു​മാ​യി 1 . 95 കോ​ടി​യും വ​ക​യി​രു​ത്തി.
സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​നാ​യി അ​ഞ്ചു ല​ക്ഷ​വും ദു​ര​ന്ത​നി​വാ​ര​ണ പ​ദ്ധ​തി​യ്ക്ക് 10 ല​ക്ഷ​വും മ​ണ്ണ് സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ൾ​ക്കാ​യി 1.50 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി. ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 5.50 കോ​ടി​യും നീ​ക്കി വ​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദു ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.