അ​ക​റ്റു​മോ ജി​ല്ല​യു​ടെ ആ​ശ​ങ്ക​ക​ൾ ?
Wednesday, February 24, 2021 10:13 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി​ക്ക് പു​തി​യൊ​രു കാ​ർ​ഷി​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ഇ​ന്ന് ക​ട്ട​പ്പ​ന​യി​ലെ​ത്തും. 6000 കോ​ടി​യു​ടെ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് അ​റി​യി​പ്പു​ള്ള​ത്. 2007-ൽ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 764 കോ​ടി​യു​ടെ ഇ​ടു​ക്കി കാ​ർ​ഷി​ക പാ​ക്കേ​ജ് ഫ​ലം കാ​ണാ​തെ​പോ​യി. അ​തി​നു​ശേ​ഷ​മാ​ണ് ഇ​ന്ന് 6000 കോ​ടി​യു​ടെ പു​തി​യ കാ​ർ​ഷി​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പ​നം ന​ട​ക്കു​ന്ന​ത്.
ഡോ. ​സ്വാ​മി​നാ​ഥ​ൻ ഫൗ​ണ്ടേ​ഷ​ൻ ത​യാ​റാ​ക്കി​യ 1126 കോ​ടി​യു​ടെ ബൃ​ഹ​ദ് കാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്ന് കാ​ർ​ഷി​ക ക​ടാ​ശ്വാ​സം ഒ​ഴി​വാ​ക്കി 764 കോ​ടി​യു​ടെ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച​ത്. 500 കോ​ടി രൂ​പ കാ​ർ​ഷി​ക ക​ടാ​ശ്വാ​സം നേ​ര​ത്തെ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ക്കു​ന്ന ഇ​ടു​ക്കി പാ​ക്കേ​ജി​ന് സ്വാ​മി​നാ​ഥ​ൻ ഫൗ​ണ്ടേ​ഷ​ൻ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ക്കു​മോ എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. അ​ല്ലെ​ങ്കി​ൽ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച​തി​നു​ശേ​ഷം അ​ത​നു​സ​രി​ച്ചു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്ക​ണം.
കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് പു​തി​യ ആ​കാ​ശം ഉ​ദി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന പു​തി​യ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ന്പോ​ൾ മു​ന്പെ​ങ്ങും ഇ​ല്ലാ​ത്ത​വി​ധം ഇ​ടു​ക്കി​യി​ൽ പ്ര​ശ്ന​ങ്ങ​ൾ സ​ങ്കീ​ർ​ണ​മാ​ണ്. നാ​ണ്യ വി​ള​ക​ളു​ടെ വി​ല​ത്ത​ക​ർ​ച്ച​യ്ക്കൊ​പ്പം കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വ​ർ​ധി​ച്ചി​രി​ക്കു​ന്ന വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം പ​രി​ഹ​രി​ക്കാ​ൻ പ​ദ്ധ​തി ഉ​ണ്ടാ​കു​മോ എ​ന്ന് ക​ർ​ഷ​ക​ർ ഉ​റ്റു​നോ​ക്കു​ന്നു​ണ്ട്. വ​നാ​തി​ർ​ത്തി മേ​ഖ​ല​യി​ലു​ള്ള കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ മേ​ഞ്ഞു​ന​ട​ക്കു​ക​യാ​ണ്. ക​ർ​ഷ​ക​ന് ത​രി​ന്പും ആ​ദാ​യം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും.
ജി​ല്ല​യി​ലെ വാ​ണി​ജ്യ​നി​ർ​മാ​ണ​ങ്ങ​ൾ​ക്കു​ള്ള നി​രോ​ധ​നം നി​ല​നി​ർ​ക്കു​ന്ന​തും ഇ​ടു​ക്കി പാ​ക്കേ​ജി​ന്‍റെ നി​ർ​വ​ഹ​ണം പ്ര​തി​സ​ന്ധി​യി​ലാ​ക്കും. നി​ർ​മാ​ണ നി​രോ​ധ​നം ജി​ല്ല​യി​ൽ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന അ​ര​ക്ഷി​താ​വ​സ്ഥ ഏ​റെ ഗൗ​ര​വ​മു​ള്ള​താ​ണ്. പു​തി​യ വ്യ​വ​സാ​യ - വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നോ നി​ല​വി​ലു​ള്ള​വ​യു​ടെ ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​നോ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ൽ പാ​ക്കേ​ജ് എ​ത്ര​മാ​ത്രം ഗു​ണ​ക​ര​മാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ ജി​ല്ല​യ്ക്ക് ആ​ശ​ങ്ക​യു​ണ്ട്. 1993-ലെ ​പ്ര​ത്യേ​ക ഭൂ​പ​തി​വു നി​യ​മ​മ​നു​സ​രി​ച്ച് ഷോ​പ്പ് സൈ​റ്റു​ക​ൾ​ക്ക് പ​ട്ട​യം അ​നു​വ​ദി​ക്കാ​മെ​ന്നു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​തി​ന് ഇ​തു​വ​രെ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​യി​ട്ടി​ല്ല. ഷോ​പ് സൈ​റ്റ് എ​ന്ന​ത് ചെ​റി​യ ക​ട​മു​റി​ക​ൾ എ​ന്നാ​ക്കി വ​ക്രീ​ക​രി​ക്കാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
മ​തി​കെ​ട്ടാ​ൻ ചോ​ല​യു​ടെ ഒ​രു​കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ വ​ന​ത്തി​ന്‍റെ ബ​ഫ​ർ​സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഉ​ണ്ടാ​യി​രി​ക്കു​ന്ന വൈ​ഷ​മ്യ​ങ്ങ​ളും നി​ല​നി​ൽ​ക്കു​ക​യാ​ണ്. നി​ര​വ​ധി കാ​ർ​ഷി​ക - ജ​ന​വാ​സ മേ​ഖ​ല​ക​ളും ടൗ​ണു​ക​ളും എ​ല്ലാം ബ​ഫ​ർ​സോ​ണി​ൽ ഉ​ൾ​പ്പെ​ട്ട​തോ​ടെ ഉ​ണ്ടാ​യി​രി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക്കും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും ജി​ല്ലാ​സ​ന്ദ​ർ​ശ​നം ഗു​ണ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ഇ​ടു​ക്കി​യി​ലെ മ​ല​യോ​ര മേ​ഖ​ല കാ​ത്തി​രി​ക്കു​ന്ന​ത്.