പ്ര​ഖ്യാ​പ​നം പ്ര​ഹ​സ​ന​മെ​ന്ന്
Thursday, February 25, 2021 10:44 PM IST
തൊ​ടു​പു​ഴ: ക​ട്ട​പ്പ​ന​യി​ൽ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ്ര​ഖ്യാ​പ​നം വെ​റും പ്ര​ഹ​സ​നം മാ​ത്ര​മാ​ണെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -ജോ​സ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് ആ​രോ​പി​ച്ചു. 1964 -ലെ​യും 1993 -ലെ​യും ഭൂ ​പ​തി​വ് ച​ട്ട​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.
നി​ർ​മാ​ണ നി​രോ​ധ​നം, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം മൂ​ലം മ​രി​ച്ച​വ​ർ​ക്കും കൃ​ഷി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും ന​ഷ്ട പ​രി​ഹാ​രം, മ​രം മു​റി​യ്ക്ക​ൽ നി​രോ​ധ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി മൗ​നം പാ​ലി​ച്ചു. ജി​ല്ല​യോ​ട് സ​ർ​ക്കാ​ർ കാ​ട്ടു​ന്ന അ​വ​ഗ​ണ​ന ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.