ക​രി​മ​ണ്ണൂ​ർ-​വ​ണ്ട​മ​റ്റം റോ​ഡ് ത​ക​ർ​ന്നു​; നാട്ടുകാർ സമരത്തിന്
Thursday, February 25, 2021 10:47 PM IST
തൊ​ടു​പു​ഴ:​ ക​രി​മ​ണ്ണൂ​ർ-​വ​ണ്ട​മ​റ്റം റോ​ഡ് ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി.​ ഇ​തോ​ടെ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യി.​ റോ​ഡി​ന്‍റെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ത്തെ​യും ടാ​റിം​ഗ് പൂ​ർ​ണ​മാ​യും ന​ശി​ച്ച നി​ല​യി​ലാ​ണ്.
റോ​ഡ് റീ​ടാ​റിം​ഗ് ന​ട​ത്തി​യി​ട്ട് 15 വ​ർ​ഷ​ത്തോ​ള​മാ​യി.​ നാ​ട്ടു​കാ​ർ നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ളും പ​രാ​തി​ക​ളും ന​ൽ​കി​യി​ട്ടും റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ ന​ട​പ​ടി​സ്വീ​ക​രി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ​റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കു​റ​ഞ്ഞ​തോ​ടെ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ അ​റ​വ് മാ​ലി​ന്യ​ങ്ങ​ളു​ൾ​പ്പെ​ടെ ഇ​വി​ടെ​കൊ​ണ്ടു​വ​ന്ന് ത​ള്ളു​ന്ന​തും പ​തി​വാ​ണ്.​

അ​ടു​ത്ത​മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പ് റോ​ഡ് റീ​ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ യാ​ത്ര​ക്കാ​ർ ക​ടു​ത്ത ദു​രി​തം അ​നു​ഭ​വി​ക്കേ​ണ്ടി വ​രും.​അ​ടി​യ​ന്ത​ര​മാ​യി റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പണി ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം പ്ര​ത്യ​ക്ഷ​സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പു​ന​ൽ​കി.