തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി യു​ഡി​എ​ഫ് സു​സ​ജ്ജം: ഡീ​ൻ
Friday, February 26, 2021 10:25 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് ഉ​ജ്ജ്വ​ല വി​ജ​യം നേ​ടു​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി.
ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന സ്ഥാ​യി​യാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്കൊ​ന്നും പ​രി​ഹാ​രം കാ​ണാ​ൻ ഇ​ട​തു​ഭ​ര​ണ​ത്തി​ൽ ക​ഴി​ഞ്ഞി​ട്ടി​ല്ല.​സ​ർ​വ​ക​ക്ഷി യോ​ഗ​തീ​രു​മാ​ന പ്ര​കാ​രം ഭൂ​വി​നി​യോ​ഗം സം​ബ​ന്ധി​ച്ച ച​ട്ട​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി വ​രു​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. നി​ർ​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വ് ഉ​ൾ​പ്പെ​ടെ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ക​യാ​ണ്.
കു​ത്ത​ക​പ്പാ​ട്ട വ​സ്തു​വി​ൽ വ​ന​വ​ത്ക്ക​ര​ണ​ത്തി​ന് സ​ർ​വേ ന​ട​പ​ടി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത് ഈ ​സ​ർ​ക്കാ​രാ​ണ്.
പ​ട്ട​യ വ​സ്തു​വി​ൽ മ​രം മു​റി​ക്കു​ന്ന​തി​ന് അ​നു​മ​തി റ​ദ്ദാ​ക്കി. ത​ക​ർ​ന്ന​ടി​ഞ്ഞ കാ​ർ​ഷി​ക, തോ​ട്ടം മേ​ഖ​ല​ക​ളെ കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ പ​ദ്ധ​തി​ക​ളൊ​ന്നും ന​ട​പ്പാ​ക്കി​യി​ല്ല. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് പ്ര​ഖ്യാ​പി​ച്ച 5000 കോ​ടി​യു​ടെ ഇ​ടു​ക്കി പാ​ക്കേ​ജ് കാ​ണാ​നി​ല്ല.
ഒ​രു മാ​സം മു​ൻ​പ് അ​വ​ത​രി​പ്പി​ച്ച സം​സ്ഥാ​ന ബ​ജ​റ്റി​ൽ പോ​ലും ഉ​ൾ​പ്പെ​ടു​ത്താ​തെ ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് ത​ലേ​ന്ന് കൊ​ണ്ടു​വ​ന്ന 12000 കോ​ടി​യു​ടെ പാ​ക്കേ​ജ് ത​ട്ടി​പ്പാ​ണെ​ന്നും എം​പി പ​റ​ഞ്ഞു.