എ​ടി​എം കൗ​ണ്ട​ർ തു​റ​ക്കാ​ൻ പ്ര​തി​ഷേ​ധ ധ​ർ​ണ
Friday, February 26, 2021 10:26 PM IST
ചെ​റു​തോ​ണി: മാ​സ​ങ്ങ​ളാ​യി പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന എ​ടി​എം കൗ​ണ്ട​ർ തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഉ​പ്പു​തോ​ട് യൂ​ണി​യ​ൻ ബാ​ങ്കി​ന്‍റെ പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി. പ്ര​തി​ഷേ​ധ സ​മ​രം കെ​പി​സി​സി അം​ഗം എ.​പി. ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. 2012-ലാ​ണ് മ​രി​യാ​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഉ​പ്പു​തോ​ട്ടി​ൽ യൂ​ണി​യ​ൻ ബാ​ങ്ക് ശാ​ഖ ആ​രം​ഭി​ച്ച​ത്. വാ​ത്തി​ക്കു​ടി, മ​രി​യാ​പു​രം കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി​യി​ലാ​യ​തി​നാ​ൽ മൂ​ന്നു പ​ഞ്ചാ​യ​ത്തി​ലെ​യും ആ​യി​ര​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്ക് ഈ ​ബാ​ങ്കി​ന്‍റെ​യും എ​ടി​എ​മി​ന്‍റെ​യും സേ​വ​നം ല​ഭ്യ​മാ​യി. എ​ന്നാ​ൽ മി​ക്ക​വാ​റും ദി​വ​സം എ​ടി​എം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​വു​ക​യും നാ​ട്ടു​കാ​ർ​ക്ക് പ്ര​യോ​ജ​ന​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​വും വ​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്കും ജി​ല്ലാ ക​ള​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി. പ​രാ​തി ന​ൽ​കി വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ബാ​ങ്ക് പ​ടി​ക്ക​ൽ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. ബേ​ബി ചൂ​ര​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് -ജോ​സ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ൻ​സി ജോ​യി, പ്രി​ജി​നി ടോ​മി, ഡെ​ന്നി ബെ​ന്നി, മി​നി ഷാ​ജി, സ​ണ്ണി പു​ൽ​ക്കു​ന്നേ​ൽ, ബി​ജോ ജോ​സ്, ത​ങ്ക​ച്ച​ൻ അ​ന്പാ​ട്ടു​കു​ഴി, വി​ജ​യ​ൻ ക​ല്ലി​ങ്ക​ൽ, ടോ​ണി തേ​ക്കി​ല​ക്കാ​ട്ട്, റെ​ജി ഞു​ണ്ട​ൻ​മാ​ക്ക​ൻ, സ​ജി ക​ല്ലേ​ക്കു​ളം, സാ​ന്േ‍​റാ നെ​ല്ലേ​ട​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.