വ്യാ​പാ​രി​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി
Friday, February 26, 2021 10:26 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ലെ ഷോ​പ്സൈ​റ്റു​ക​ൾ​ക്ക് പ​ട്ട​യം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ട്ട​പ്പ​ന മ​ർ​ച്ച​ൻ​സ് അ​സോ​സി​യേ​ഷ​ൻ മു​ഖ്യ​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി. ക​ട്ട​പ്പ​ന ടൗ​ണ്‍ ഉ​ൾ​പ്പെ​ടു​ന്ന ബ്ലോ​ക്ക് ന​ന്പ​ർ 57, 58, 61 സ​ർ​വേ ന​ന്പ​രു​ക​ളി​ൽ​പെ​ട്ട 62 ഹെ​ക്ട​ർ സ്ഥ​ലം ക​ട്ട​പ്പ​ന ടൗ​ഷി​പ്പി​നാ​യി എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണ്. ക​ട്ട​പ്പ​ന​യി​ൽ സ​ബ്ഡി​വി​ഷ​ൻ സ​ർ​വേ ന​ട​ത്തി​യാ​ലേ ഓ​രോ കൈ​വ​ശ​വും തി​ട്ട​പ്പെ​ടു​ത്തി പ​ട്ട​യം ന​ൽ​കാ​നാ​കൂ. ഈ ​വി​ഷ​യ​ത്തി​ൽ 22.02.2016-ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വു ന​ട​പ്പാ​ക്കി എ​ത്ര​യും​വേ​ഗം പ​ട്ട​യം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ക​ട്ട​പ്പ​ന​യി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​ക്ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്. 1964-ലെ​യും 1993-ലെ​യും ഭൂ​പ​തി​വു ച​ട്ട​ങ്ങ​ൾ മു​ൻ​കാ​ല പ്ര​ബ​ല്യ​ത്തോ​ടെ ഭേ​ദ​ഗ​തി​ചെ​യ്യു​ക, ജ​ന​വാ​സ മേ​ഖ​ല​ക​ളെ​യും കൃ​ഷി​സ്ഥ​ല​ങ്ങ​ളെ​യും ബ​ഫ​ർ സോ​ണ്‍ പ​രി​ധി​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്കു​ക, ക​ർ​ഷ​ക​ർ ന​ട്ടു​വ​ള​ർ​ത്തി​യ മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക, 9.6.2016, 25.6.2016, 23.10.2017, 22.8.2019 എ​ന്നീ സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ പി​ൻ​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സ്വ​ത​ന്ത്ര ക​ർ​ഷ​ക, സ​മു​ദാ​യ, വ്യാ​പാ​ര വ്യ​വ​സാ​യ സം​ഘ​ട​ന​ക​ളു​ടെ കോ -​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യും മു​ഖ്യ​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി. ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എ​ൻ. ദി​വാ​ക​ര​ൻ, ക​ണ്‍​വീ​ന​ർ​മാ​രാ​യ കെ.​പി. ഹ​സ​ൻ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, വി.​കെ. മാ​ത്യു, ക​ട്ട​പ്പ​ന മ​ർ​ച്ച​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സ്, എ​ന്നി​വ​രാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.