ക്ഷേ​മ​നി​ധി സം​സ്ഥാ​ന ഓ​ഫീ​സ് ധ​ർ​ണ മാ​റ്റി​വ​ച്ചു
Monday, March 1, 2021 10:21 PM IST
ചെ​റു​തോ​ണി: ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​യി ചേ​ർ​ന്ന് 60 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ​നി​ന്നും ന​ൽ​കേ​ണ്ട തു​ക കു​ടി​ശി​ക തീ​ർ​ത്ത് വി​ത​ര​ണം ചെ​യ്യു​ക, കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു​ള്ള സ​ഹാ​യം പു​ന​രാ​രം​ഭി​ക്കു​ക, ആ​നു​കൂ​ല്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക, ആ​നു​കൂ​ല്യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി വി​ത​ര​ണം​ചെ​യ്യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് നാ​ളെ തൃ​ശൂ​രി​ലു​ള്ള സം​സ്ഥാ​ന ക​ർ​ഷ​ക​തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ഓ​ഫീ​സ് പ​ടി​ക്ക​ൽ കേ​ര​ള ക​ർ​ഷ​ക തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ര​ണ്ടാം​ഘ​ട്ട ധ​ർ​ണ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ മാ​റ്റി വച്ച​താ​യി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ അ​റി​യി​ച്ചു.

കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ
സെ​മി​നാ​ർ

ചെ​റു​തോ​ണി: വ​നി​താദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ വി​മ​ൻ​സ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഞ്ചി​ന് 35 വ​യ​സി​നു മേ​ലു​ള്ള വ​നി​ത​ക​ൾ​ക്കാ​യി കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും സ്ത​നാ​ർ​ബു​ദ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യും ന​ട​ത്തും. കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലെ ഓ​ങ്കോ​ള​ജി വി​ഭാ​ഗം ഡോ. ​അ​മൃ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​തോ​ണി വ​ഞ്ചി​ക്ക​വ​ല തേ​ജ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി.
രാ​വി​ലെ 9.30-ന് ​ര​ജി​സ്ട്രേ​ഷ​ൻ, 10.30-ന് ​ക്യാ​ന്പ് ആ​രം​ഭി​ക്കും. ആ​ദ്യം ര​ജി​സ്റ്റ​ർ​ചെ​യ്യു​ന്ന 50 പേ​ർ​ക്കാ​ണ് സൗ​ജ​ന്യ പ​രി​ശോ​ധ​ന. താ​ത്പ​ര്യ​മു​ള്ള​വ​ർ നാ​ലി​ന് ഉ​ച്ച​യ്ക്ക് 12-നു​മു​ന്പ് കൗ​ണ്‍​സി​ൽ ഓ​ഫീ​സാ​യ തേ​ജ​സി​ൽ പേ​ര് ര​ജി​സ്റ്റ​ർ​ചെ​യ്യ​ണം.