ക​രി​മ​ണ്ണൂ​ർ - വ​ണ്ട​മ​റ്റം റോ​ഡി​നു ശാ​പ​മോ​ക്ഷം
Monday, March 1, 2021 10:25 PM IST
ക​രി​മ​ണ്ണൂ​ർ: ത​ക​ർ​ന്നു കി​ട​ന്ന ക​രി​മ​ണ്ണൂ​ർ - വ​ണ്ട​മ​റ്റം റോ​ഡി​ന് റീ ​ടാ​റിം​ഗ് തു​ക അ​നു​വ​ദി​ച്ചു. ടാ​റിം​ഗ് ജോ​ലി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ​ണ്ട​മ​റ്റ​ത്ത് നി​ന്നും ക​രി​മ​ണ്ണൂ​രി​നു​ള്ള എ​ളു​പ്പ വ​ഴി​യാ​ണ് ഇ​ത്.
ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി റോ​ഡ് പൂ​ർ​ണ​മാ​യും ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. പ​ല​സ്ഥ​ല​ങ്ങ​ളി​ലും റോ​ഡ് ന​ശി​ച്ച നി​ല​യി​ലാ​യി​രു​ന്നു. 15 വ​ർ​ഷ​ത്തോ​ള​മാ​യി ഈ ​റോ​ഡി​ൽ റീ​ടാ​റിം​ഗ് ന​ട​ന്നി​ട്ട്.
ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യ​തോ​ടെ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ റോ​ഡി​ൽ അ​റ​വ് മാ​ലി​ന്യ​ങ്ങ​ളും ക​ട​ക​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളും ത​ള്ളു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​രു​ന്നു. റോ​ഡി​ൽ ടൂ​വീ​ല​റു​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്.
ക​രി​മ​ണ്ണൂ​ർ ഉ​ള്ള സ്കൂ​ളു​ക​ളി​ലേ​ക്ക് വ​ണ്ട​മ​റ്റ​ത്തു നി​ന്നും കു​ട്ടി​ക​ൾ വ​രു​ന്ന ഏ​ക വ​ഴി​യാ​ണ്.
ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ജോ​ണ്‍​സ​ണും 14-ാം വാ​ർ​ഡ് അം​ഗം ബി​ജി ജോ​മോ​നും പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് റോ​ഡ് ഉ​ട​ൻ ത​ന്നെ റീ ​ടാ​റിം​ഗ് ന​ട​ത്താ​ൻ തീ​രു​​മാ​നി​ച്ച​ത്. വെ​ള്ള​ക്കെ​ട്ടു​ള്ള ഭാ​ഗ​ത്ത് ടൈ​ൽ വി​രി​ക്കാ​നും തീ​രു​മാ​ന​മാ​യി.