ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍റെ മു​ച്ച​ക്ര വാ​ഹ​നം കാ​ട്ടു​പ​ന്നി ത​ട്ടി​മ​റി​ച്ചു
Tuesday, March 2, 2021 10:56 PM IST
രാ​ജാ​ക്കാ​ട്: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ യോ​ഗം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ ഗൃ​ഹ​നാ​ഥ​ൻ സ​ഞ്ച​രി​ച്ച മു​ച്ച​ക്ര​വാ​ഹ​ന​ത്തി​ൽ കാ​ട്ടു​പ​ന്നി ത​ട്ടി അ​പ​ക​ടം. സേ​നാ​പ​തി ഒ​ട്ടാ​ത്തി കി​ഴ​ക്കേ​ത​ട​ത്തി​ൽ തോ​മ​സ് (ബെ​ന്നി -54) സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ൻ​പ​തി​ന് വെ​ങ്ക​ല​പ്പാ​റ​മെ​ട്ടി​ൽ കാ​ട്ടു​പ​ന്നി ത​ട്ടി​യ​ത്.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തോ​മ​സും വാ​ഹ​ന​വും 300 മീ​റ്റ​റോ​ളം താ​ഴെ കൊ​ക്ക​യി​ലേ​ക്ക് തെ​റി​ച്ചു​പോ​യി. കൊ​ക്ക​യി​ൽ ഒ​രു മ​ര​ക്കു​റ്റി​യി​ൽ പി​ടി​ച്ചു ര​ക്ഷ​പെ​ട്ട തോ​മ​സ് ഏ​ന്തി​വ​ലി​ഞ്ഞ് റോ​ഡി​ലെ​ത്തി സ​മീ​പ​ത്തെ വീ​ട്ടി​ൽ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ തോ​മ​സി​നെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി. തോ​ളെ​ല്ല് ഒ​ടി​യു​ക​യും ഒ​രു വാ​രി​യെ​ല്ലി​ന് പൊ​ട്ട​ൽ സം​ഭ​വി​ച്ച​താ​യും പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി.
കോ​വി​ഡ് ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കി​ട​ത്തി ചി​കി​ത്സ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം തോ​മ​സി​നെ തി​രി​കെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. ഒ​ടി​വു​ള്ള ശ​രീ​ര ഭാ​ഗ​ങ്ങ​ളി​ൽ ബെ​ൽ​റ്റ് ഇ​ട്ടി​രി​ക്കു​ക​യാ​ണ്.