പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ​ത​ല്ലി
Tuesday, March 2, 2021 10:57 PM IST
രാ​ജ​കു​മാ​രി: ചി​ന്ന​ക്ക​നാ​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​ക്കൗ​ണ്ട​ന്‍റ് എ​സ്. ശ്രീ​കു​മാ​റി​നാ​ണ് മൂ​ക്കി​നും ക​ണ്ണി​നും പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം.
രാ​ത്രി 12-ന് ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ്ര​സി​ഡ​ന്‍റ് ഷി​നി ബേ​ബി​യെ ഫോ​ണി​ൽ വി​ളി​ച്ച് ശ്രീ​കു​മാ​റി​നെ ക്ല​ർ​ക്കാ​യ പി.​എ​സ്. സു​മേ​ഷ് മ​ർ​ദി​ച്ച​താ​യും മു​ഖ​ത്ത് പ​രി​ക്കേ​റ്റ​തി​നാ​ൽ അ​ടി​മാ​ലി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്നും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മൂ​ന്ന് അം​ഗ​ങ്ങ​ളും ഉ​ട​ൻ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി.
ഇ​വ​ർ എ​ത്തും​മു​ന്പേ സെ​ക്ര​ട്ട​റി​യും മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​നും​ചേ​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ൽ ശ്രീ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്നു.
മ​ർ​ദ​നം ന​ട​ത്തി​യ സു​മേ​ഷ് ഈ​സ​മ​യം ഓ​ഫീ​സി​നോ​ടു​ചേ​ർ​ന്ന താ​മ​സ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ എ​ത്തി​യി​ട്ടും സു​മേ​ഷ് കി​ട​ക്ക​യി​ൽ​നി​ന്ന് എ​ഴു​ന്നേ​ൽ​ക്കാ​ൻ ത​യാ​റാ​യി​ല്ല. ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്നു​വെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ പ​റ​യു​ന്ന​ത്.
അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ശ്രീ​കു​മാ​റി​ന്‍റെ ക​ണ്ണി​ന് പ​രി​ക്കു​ള്ള​തി​നാ​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ശ്രീ​കു​മാ​റി​ന്‍റ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് ഇ​ന്ന​ലെ രാ​വി​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ എ​ത്തി.
സു​മേ​ഷ് സ്ഥ​ല​ത്തു​നി​ന്ന് മാ​റി​യി​രു​ന്നു. ഓ​ഫീ​സി​ലെ അ​ക്ര​മ​സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഇ​ന്ന​ലെ ചേ​ർ​ന്ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.