ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, March 3, 2021 10:58 PM IST
തൊ​ടു​പു​ഴ: ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം ക​ള്ളു​ഷാ​പ്പി​നു പി​ന്നി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ടി.​കോ​ടി​ക്കു​ളം ഐ​രാം​പി​ള്ളി ഇ​ളം​കാ​വു​മ​റ്റ​ത്തി​ൽ ഇ.​യു.​ബി​ജു(48)​വാ​ണ് മ​രി​ച്ച​ത്. ബി​ജു​വി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ബ​ന്ധു​ക്ക​ൾ ചൊവ്വാഴ്ച കാ​ളി​യാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ 8.30 ന് ഈ​സ്റ്റ് ക​ലൂ​ർ പെ​രു​മാ​ങ്ക​ണ്ടം കാ​വു​പു​റം ഷാ​പ്പി​ന് പി​ന്നി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഷാ​പ്പ് ജീ​വ​ന​ക്കാ​ര​ൻ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് തൊ​ടു​പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ബി​ജു​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ണും പേ​ഴ്സും ഉ​ൾ​പ്പ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ സ​മീ​പ​ത്ത് നി​ന്ന് ക​ണ്ട​ത്തി. തു​ട​ർ​ന്ന് ബി​ജു​വി​ന്‍റെ സ​ഹോ​ദ​ര​നെ പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു വ​രു​ത്തി മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. കാ​ളി​യാ​ർ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. ഫോ​റ​ൻ​സി​ക് സം​ഘ​വും വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി.

ഇ​രു​ന്പു പ​ണി​ക്കാ​ര​നാ​യ ബി​ജു​വി​ന് സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക​യ​ച്ചു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്ന​തി​ന് ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.ഭാ​ര്യ: സു​മ.​മ​ക്ക​ൾ: ദി​വ്യ, ന​വ്യ.