പ​രീ​ക്ഷ​ക​ൾ നി​ശ്ച​യി​ച്ച സ​മ​യ​ത്തു നട​ത്ത​ണം: പി​ജി​ടി​എ
Thursday, March 4, 2021 10:21 PM IST
തൊ​ടു​പു​ഴ: ഇ​ത്ത​വ​ണ​ത്തെ എ​സ് എ​സ് എ​ൽ സി, ​പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ നി​ശ്ച​യി​ച്ച പ്ര​കാ​രം ന​ട​ത്ത​ണ​മെ​ന്ന് പ്രൈ​വ​റ്റ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മി​തി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.​
ഈ മാ​സം 17 മു​ത​ൽ പ​രീ​ക്ഷ ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.​പ​രീ​ക്ഷ എ​ഴു​താ​ൻ ത​യാ​റെ​ടു​പ്പ് ന​ട​ത്തി മാ​ന​സി​ക​മാ​യി ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷ മാ​റ്റി​വ​യ്ക്കാ​നു​ള്ള നീ​ക്കം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കും.​എ​സ് എ​സ് എ​ൽ സി,​ പ്ല​സ്ടു ഡ്യൂ​ട്ടി​യു​ള്ള അ​ധ്യാ​പ​ക​രെ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യാ​ൽ പ​രീ​ക്ഷ​ക​ൾ സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​ന് സാ​ധി​ക്കും.​
ഈ വ​ർ​ഷ​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ പ​രീ​ക്ഷ​ക​ൾ​ക്കും (കൂ​ൾ ഓ​ഫ് ടൈം ​പോ​ലെ )15 മി​നി​റ്റ് അ​ധി​ക​സ​മ​യം കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഈ ​ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടു​ള്ള നി​വേ​ദ​നം മു​ഖ്യ​മ​ന്ത്രി, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി,ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ എ​ന്നി​വ​ർ​ക്ക് ന​ൽ​കു​വാ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​ജി.​തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു.​
ര​ക്ഷാ​ധി​കാ​രി സി​ബി ആ​ന്‍റ​ണി തെ​ക്കേ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു .
ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ബു കു​ര്യ​ൻ ചെ​ട്ടി​യാം​കൂ​ടി,കെ.​ഷ​ഫീ​ർ,സു​ധീ​ർ ച​ന്ദ്ര​ൻ, സ​ൽ​മോ​ൻ സി. ​കു​ര്യ​ൻ, ബി​ൻ​സ​ണ്‍ ത​ര്യ​ൻ, ചാ​ൾ​സ് ത​ച്ച​ൻ​ക​രി എ​ന്നി​വ​ർ പ്ര​സംം​ഗി​ച്ചു.