ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റി​നെ​തി​രേ അ​ന​ിശ്ചി​ത​കാ​ല സ​മ​രം
Saturday, March 6, 2021 11:31 PM IST
ചെ​റു​തോ​ണി: മ​ണി​യാ​റ​ൻ​കു​ടി​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ർ​മാ​ണം ന​ട​ക്കു​ന്ന ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റി​നെ​തി​രെ ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി മ​ണി​യാ​റ​ൻ​കു​ടി​യി​ൽ പ​ന്ത​ലു​കെ​ട്ടി അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ക്കു​ന്നു.

ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ണി​യാ​റ​ൻ​കു​ടി പ​ള്ളി മു​ൻ വി​കാ​രി ഫാ. ​ജി​ൻ​സ് കാ​ര​ക്കാ​ട്ട് അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ​തി ക​ണ്‍​വീ​ന​ർ പി.​എ. ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന സ​മി​തി​യം​ഗം സ്വാ​മി ദേ​വ​ചൈ​ത​ന്യാ​ന​ന്ദ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ര​ക്ഷാ​ധി​കാ​രി ഏ​ലി​യാ​മ്മ ജോ​യി, വി​വി​ധ മ​ത, രാ​ഷ​ട്രീ​യ നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കും.