കാ​റി​നു പി​ന്നി​ലി​ടി​ച്ച ബൈ​ക്കി​ൽ​നി​ന്നും യു​വാ​വ് തെ​റി​ച്ചു​വീ​ണു
Saturday, March 6, 2021 11:34 PM IST
മു​ട്ടം: കാ​റി​നു പി​ന്നി​ലി​ടി​ച്ച ബൈ​ക്കി​ൽ​നി​ന്നും യാ​ത്ര​ക്കാ​ര​ൻ തെ​റി​ച്ചു റോ​ഡി​ൽ വീ​ണു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​മു​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ലാ​ണ് സം​ഭ​വം. തൊ​ടു​പു​ഴ​യി​ൽ​നി​ന്ന് മു​ട്ടം ഭാ​ഗ​ത്തേ​ക്ക് വ​ന്ന കാ​ർ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ച​വി​ട്ടി​യ​തി​നെ​തു​ട​ർ​ന്നാ​ണ് പി​ന്നി​ലാ​യി വ​ന്ന ബൈ​ക്ക് കാ​റി​ൽ ഇ​ടി​ച്ച​ത്. വേ​ഗ​ത കു​റ​വാ​യി​രു​ന്നെ​ങ്കി​ലും ബൈ​ക്ക് മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ര​ൻ റോ​ഡി​ൽ വീ​ണു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​നെ പി​ടി​ച്ചെ​ഴു​ന്നേ​ൽ​പി​ച്ചു.