ഗൗ​രി വ​ര​യ്ക്കു​ക​യാ​ണ് അ​മ്മ​യ്ക്കു​വേ​ണ്ടി
Saturday, March 6, 2021 11:35 PM IST
നെ​ടു​ങ്ക​ണ്ടം: അ​മ്മ​യു​ടെ ചി​കി​ത്സാ​ച്ചെ​ല​വി​നു പ​ണം ക​ണ്ടെ​ത്താ​ൻ കാ​ൻ​വാ​സി​ൽ ചി​ത്ര​ങ്ങ​ൾ തീ​ർ​ക്കു​ക​യാ​ണ് മു​ണ്ടി​യെ​രു​മ​യി​ലെ പെ​ണ്‍​കു​ട്ടി. ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി​യാ​യ മു​ണ്ടി​യെ​രു​മ ദേ​വ​ഗി​രി ക​ഴു​നാ​ക്ക​ൽ വീ​ട്ടി​ൽ ഗൗ​രി സ​ജീ​വ​നാ​ണ് കു​ടും​ബ​ത്തി​നു കൈ​ത്താ​ങ്ങാ​കാ​ൻ ചായ​ക്കൂ​ട്ടെ​ടു​ത്ത​ത്.

കാ​ൻ​സ​ർ പി​ടി​പെ​ട്ട അമ്മ ജയയുടെ ചി​കി​ത്സ​യ്ക്കു പ​ണം ക​ണ്ടെ​ത്താ​ൻ ഗൗ​രി ശ്ര​മം തു​ട​ങ്ങി​. കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ച​തോ​ടെ വ​രു​മാ​ന​മാ​ർ​ഗം നി​ല​ച്ച പി​താ​വ് സ​ജീ​വ​ൻ പ​ല​രി​ൽ​നി​ന്നും ക​ടം​വാ​ങ്ങി​യാ​ണ് ചി​കി​ത്സ ന​ട​ത്തു​ന്ന​ത്.

സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​യ പി​താ​വി​നെ സ​ഹാ​യി​ക്കാ നും അമ്മയുടെ ചി​കി​ത്സ​യ്ക്കാ​യു​മാ​യാ​ണ് ഗൗ​രി ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു​തു​ട​ങ്ങി​യ​ത്. ഇ​വ​യ്ക്ക് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ചാ​ര​ണം​ ന​ൽ​കി വി​ൽ​പ​ന ആ​രം​ഭി​ക്കു​ക​യും​ചെ​യ്തു.

ആ​ളു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് ഗൗ​രി വ​ര​ച്ചു​ന​ൽ​കു​ന്ന​ത്. ഇ​തി​നു​പു​റ​മേ മ​ണ​ൽ ചി​ത്ര​ങ്ങ​ൾ, പെ​ൻ​സി​ൽ കാ​ർ​വി​ക്, പേ​പ്പ​ർ ക​ട്ടിം​ഗ് എ​ന്നി​വ​യും വ​ര​ച്ചു​ന​ൽ​കു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം തു​ണി​ക​ളി​ൽ എം​ബ്രോ​യി​ഡ​റി വ​ർ​ക്കു​ക​ളും ചെ​യ്തു​ന​ൽ​കു​ന്നു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ന​ട​ൻ സൂ​ര്യ, ഇ​ന്ദ്ര​ൻ​സ്, ടൊ​വി​നോ തോ​മ​സ്, വി​ജ​യ്, സ്കൂ​ളി​ലെ ഗു​രു​നാ​ഥ​ൻ പി. ​അ​ജി​ത്കു​മാ​ർ എ​ന്നി​വ​രു​ടേ​ത് ഉ​ൾ​പ്പ​ടെ ആ​യി​ര​ത്തി​ൽ​പ​രം ചി​ത്ര​ങ്ങ​ളാ​ണ് ഇ​തി​നോ​ട​കം ഗൗ​രി വ​ര​ച്ചി​ട്ടു​ള്ള​ത്. നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ ചി​ത്ര​ര​ച​ന​യി​ൽ ല​ഭി​ച്ചി​ട്ടു​ണ്ട്. 2017-ൽ ​ന​ട​ത്തി​യ ചി​ത്ര​പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം​ചെ​യ്ത​ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ​ാ​ണ്. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് നേ​രി​ട്ട് ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു​ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.