ഉ​ടു​ന്പ​ൻ​ചോ​ല​യി​ലെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ നെ​ടു​ങ്ക​ണ്ട​ത്തു സൂ​ക്ഷി​ക്കും
Wednesday, April 7, 2021 9:44 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ അ​തീ​വ സു​ര​ക്ഷ​യോ​ടെ നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ്് യു​പി സ്കൂ​ളി​ൽ സൂ​ക്ഷി​ച്ചു. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്രം​കൂ​ടി​യാ​ണി​ത്. സ്കൂ​ളി​ലെ സ്ട്രോം​ഗ് റൂ​മു​ക​ൾ​ക്ക് ശ​ക്ത​മാ​യ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ൽ ആ​റ് സ്ട്രോം​ഗ് റൂ​മു​ക​ളാ​ണു​ള്ള​ത്. ഒ​ന്നി​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ, മ​റ്റൊ​ന്നി​ൽ സ്പെ​യ​ർ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ, ബാ​ക്കി നാ​ലി​ട​ത്ത് സീ​ൽ​ചെ​യ്ത വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.
സു​ര​ക്ഷ​യ്ക്കാ​യി നാ​ലു​ത​ര​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര സേ​ന​യു​ടെ 18 അം​ഗ സം​ഘ​മാ​ണ് സ്ട്രോം​ഗ് റൂ​മി​ന് കാ​വ​ൽ നി​ൽ​ക്കു​ന്ന​ത്. ഏ​ട്ടം​ഗ ആം​ഡ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തു​ണ്ട്. ഇ​തി​നു​പു​റ​മെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പു​റ​ത്തു കാ​വ​ലു​ണ്ട്. സ്ട്രോം​ഗ് റൂം ​നി​രീ​ക്ഷ​ണ​ത്തി​നു സി​സി​ടി​വി ക​ണ്‍​ട്രോ​ൾ റൂ​മും സ്ഥാ​പി​ച്ചു.
ക​ട്ട​പ്പ​ന സ​ബ് ഡി​വി​ഷ​നു കീ​ഴി​ലു​ള്ള ഒ​രോ എ​സ്ഐ​മാ​ർ​ക്കും ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ സു​ര​ക്ഷാ​ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്. അ​ഡീ​ഷ​ണ​ൽ ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം 24 മ​ണി​ക്കൂ​റും ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്. ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ നി​ജു കു​ര്യ​നാ​ണ് സു​ര​ക്ഷ​യ്ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.