ക​ല്യാ​ണ​ത്ത​ണ്ടി​ൽ മാ​ലി​ന്യ​നി​ക്ഷേ​പം രൂ​ക്ഷ​മാ​കു​ന്നു
Thursday, April 8, 2021 9:38 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ക​ല്യാ​ണ​ത്ത​ണ്ടി​ൽ മാ​ലി​ന്യ നി​ക്ഷേ​പം രൂ​ക്ഷ​മാ​കു​ന്നു. സു​വ​ർ​ണ​ഗി​രി - ക​ല്യാ​ണ​ത്ത​ണ്ട് റോ​ഡി​ൽ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്താ​ണ് വ്യാ​പ​ക​മാ​യി മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത്. ക​ല്യാ​ണ​ത്ത​ണ്ട് ടൂ​റി​സം കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും മാ​ലി​ന്യ​നി​ഷേ​പം വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.
ക​ട്ട​പ്പ​ന​യി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ക​ല്യാ​ണ​ത്ത​ണ്ട് മാ​ലി​ന്യ കൂ​ന്പാ​ര​മാ​യി മാ​റു​ക​യാ​ണ്. സു​വ​ർ​ണ​ഗി​രി​യി​ൽ​നി​ന്നും ക​ല്യാ​ണ ത്ത​ണ്ട് ടൂ​റി​സം കേ​ന്ദ്രേ​ത്തി​ലേ​ക്ക് പോ​കു​ന്ന പ്ര​ധാ​ന റോ​ഡി​ൽ ആ​ളെ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്താ​ണ് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത്.
ക​ട്ട​പ്പ​ന ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ വ്യാ​പ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും മ​റ്റു​മാ​യി ചാ​ക്കി​ൽ​കെ​ട്ടി​യ നി​ല​യി​ൽ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും അ​റ​വു​ശാ​ല മാ​ലി​ന്യ​ങ്ങ​ളു​മ​ട​ക്കം രാ​ത്രി​യു​ടെ മ​റ​വി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ പ്ര​ദേ​ശ​ത്ത് ത​ള്ളു​ന്ന​താ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.
പ്ര​ദേ​ശ​ത്ത് റേ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി പു​ല്ലു​ക​ൾ വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​ത് മാ​ലി​ന്യ നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​മാ​ണൊ​രു​ക്കു​ന്ന​ത്.
ഭ​ക്ഷ​ണ​മാ​ലി​ന്യ​ങ്ങ​ൾ അ​ട​ക്കം പെ​രു​കി​യ​തോ​ടെ പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്.
ക​ല്യാ​ണ​ത്ത​ണ്ട് ടൂ​റി​സം വി​ക​സ​ന​ത്തി​നാ​യി വ​ലി​യ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന ന​ഗ​ര​സ​ഭ അ​ടി​യ​ന്ത​ര​മാ​യി പ്ര​ദേ​ശ​ത്ത് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്ക​ണ​മെ​ന്നും മാ​ലി​ന്യം നീ​ക്കം​ചെ​യ്യ​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.