ജി​ൻ​സി​ന്‍റെ ചി​കി​ത്സാ ചെ​ല​വി​നാ​യി കെ​സി​വൈ​എം ധ​ന​സ​മാ​ഹ​ര​ണം
Thursday, April 8, 2021 9:42 PM IST
ചെ​റു​തോ​ണി: കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യ യു​വാ​വി​ന്‍റെ ചി​കി​ത്സാ ചെ​ല​വു ക​ണ്ടെ​ത്താ​ൻ കെ​സി​വൈ​എം ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​ന്നു.
അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന നെ​ല്ലി​പ്പാ​റ ക​ല്ലു​വ​ച്ചേ​തി​ൽ ജി​ൻ​സ് കെ. ​കു​ര്യ​ന്‍റെ (31) ചി​കി​ത്സ​ക്കാ​ണ് കെ​സി​വൈ​എം നെ​ല്ലി​പ്പാ​റ യൂ​ണി​റ്റ് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്ന​ത്.
ക​ഴി​ഞ്ഞ 31-നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് ഇ​ടു​പ്പെ​ല്ലു​ക​ളും ത​ക​രു​ക​യും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​പ്പോ​ൾ പാ​ലാ മാ​ർ​സ്ലീ​വാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് ജി​ൻ​സ്.
ഭാ​ര്യ ജ്യോ​തി​യും അ​ഞ്ചു​വ​യ​സി​ൽ​താ​ഴെ മാ​ത്രം പ്രാ​യ​മു​ള്ള ര​ണ്ടു കു​ട്ടി​ക​ളും വൃ​ദ്ധ​മാ​താ​പി​താ​ക്ക​ളു​മ​ട​ങ്ങു​ന്ന​താ​ണ് ജി​ൻ​സി​ന്‍റെ കു​ടും​ബം.
നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യ ഈ ​യു​വാ​വി​ന്‍റെ ചി​കി​ത്സ​ക്കാ​യി നെ​ല്ലി​പ്പാ​റ സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി വി​കാ​രി ഫാ. ​മ​ർ​ക്കോ​സ് ചി​റ്റേ​മാ​രി​യി​ൽ ര​ക്ഷാ​ധി​കാ​രി​യാ​യും പ​ഞ്ചാ​യ​ത്തം​ഗം അ​നു​മോ​ൾ ജോ​സ് ക​ണ്‍​വീ​ന​റാ​യും ചി​കി​ത്സാ സ​ഹാ​യ സ​മി​തി രൂ​പീ​ക​രി​ച്ചാ​ണ് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​ന്ന​ത്. ചെ​റു​തോ​ണി​യി​ൽ ഗാ​ന​മേ​ള അ​വ​ത​രി​പ്പി​ച്ചാ​ണ് കെ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​ർ പ​ണം ക​ണ്ടെ​ത്തു​ന്ന​ത്.
ര​ക്ഷാ​ധി​കാ​രി​യു​ടെ​യും ക​ണ്‍​വീ​ന​റു​ടെ​യും പേ​രി​ൽ കേ​ര​ള ബാ​ങ്ക് ത​ങ്ക​മ​ണി ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ബാ​ങ്ക് അ​ക്കൗ​ണ്ട് ന​ന്പ​ർ- 120311200920051. IFSC-IDUK0000031.