സം​ഭ​രി​ച്ച പ​ച്ച​ക്ക​റി​ക്കു വി​ല ന​ൽ​കു​ന്നി​ല്ല; ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്നു
Thursday, April 8, 2021 9:42 PM IST
മ​റ​യൂ​ർ: പ​ര​ന്പ​രാ​ഗ​ത ക​ർ​ഷ​ക​രോ​ടു​ള്ള അ​വ​ഗ​ണ​ന തു​ട​രു​ന്ന​തോ​ടെ കൃ​ഷി​ഭൂ​മി​ക​ൾ ത​രി​ശാ​കു​ന്നു. ഇ​ട​നി​ല​ക്കാ​രെ മാ​റ്റി​നി​ർ​ത്തി സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളാ​യ വി​എ​ഫ്പി​സി​കെ​യും ഹോ​ർ​ട്ടി​കോ​ർ​പ്പും സം​ഭ​രി​ച്ച പ​ച്ച​ക്ക​റി​ക​ൾ​ക്ക് സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ തു​ക ന​ൽ​കാ​ത്ത​താ​ണ് വീ​ണ്ടും കൃ​ഷി​ചെ​യ്യാ​ൻ ക​ർ​ഷ​ക​ർ​ക്ക് സാ​ധി​ക്കാ​ത്ത സ്ഥി​തി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.
ശീ​ത​കാ​ല പ​ച്ച​ക്ക​റി കേ​ന്ദ്ര​മാ​യ കാ​ന്ത​ല്ലൂ​രി​ലെ പെ​രു​മ​ല, പു​ത്തൂ​ർ, കീ​ഴാ​ന്തൂ​ർ, കൊ​ള​ച്ചി​വ​യ​ൽ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള കൃ​ഷി​ഭൂ​മി​യാ​ണ് വി​ള​വി​റ​ക്കാ​തെ ത​രി​ശു​ഭൂ​മി​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ത​ട്ടു​ത​ട്ടാ​യ ഈ ​ഭൂ​മി​ക​ളി​ൽ കൃ​ഷി തു​ട​ങ്ങി​യി​ട്ട് നൂ​റ്റാ​ണ്ടു​ക​ളാ​യ​താ​ണ്. വെ​ളു​ത്തു​ള്ളി, ഉ​രു​ള​ക്കി​ഴ​ങ്ങ് കാ​ര​റ്റ്, കാ​ബേ​ജ്, ബീ​റ്റ്റൂ​ട്ട്, മ​ല്ലി, മു​ള്ള​ങ്കി എ​ന്നീ ശീ​ത​കാ​ല പ​ച്ച​ക്ക​റി വി​ള​ക​ളാ​ണ് ചെ​യ്തു​വ​രു​ന്ന​ത്.
ഇ​ത്ത​ര​ത്തി​ൽ ചെ​യ്തു​വ​രു​ന്ന പ​ച്ച​ക്ക​റി​ക​ൾ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു​വ​രെ ത​മി​ഴ്നാ​ട്ടി​ലാ​ണ് വി​റ്റ​ഴി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് സ​ർ​ക്കാ​ർ കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക​യും ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു. ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണം ത​ട​യാ​ൻ ന്യാ​യ​വി​ല​യ്ക്ക് പ​ച്ച​ക്ക​റി​യും സം​ഭ​രി​ച്ചു.
ഇ​തോ​ടെ ന​ല്ല​വി​ല ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ക​ർ​ഷ​ക​ർ എ​ല്ലാ​വ​രും ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി വി​എ​ഫ്പി​സി​കെ​യ്ക്കും ഹോ​ർ​ട്ടി​കോ​ർ​പ്പി​നും വി​ള​വു​ക​ൾ ന​ൽ​കി. കാ​ല​ക്ര​മേ​ണ ഈ ​സ്ഥാ​പ​ന​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക് യ​ഥാ​സ​മ​യം വി​ല ന​ൽ​കാ​താ​യി. ഇ​പ്പോ​ഴും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​നു​ണ്ട്. ഇ​തോ​ടെ​യാ​ണ് പു​ന​ർ​കൃ​ഷി​ക്കു പ​ണ​മി​ല്ലാ​തെ ക​ർ​ഷ​ക​ർ ഭൂ​മി ത​രി​ശി​ട്ടു തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.