ചെ​റു​തോ​ണി പാ​ല​ത്തി​ന്‍റെ പ്ലാ​ൻ മാ​റ്റി​യ​തി​നെ​തി​രെ പ്ര​തി​ഷേ​ധം
Friday, April 9, 2021 9:32 PM IST
ചെ​റു​തോ​ണി: നി​ർ​മാ​ണ​മാ​രം​ഭി​ച്ച ചെ​റു​തോ​ണി പാ​ല​ത്തി​ന്‍റെ പ്ലാ​ൻ മാ​റ്റി​യ​തി​നെ​തി​രെ പ്ര​തി​ഷേ​ധം. പു​തി​യ പ്ലാ​ൻ പ്ര​കാ​രം പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പു​ർ​ത്തി​യാ​യാ​ൽ ടൗ​ണ്‍ ര​ണ്ടാ​യി വി​ഭ​ജി​ച്ചു​പോ​കു​മെ​ന്ന് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും പ​റ​യു​ന്നു.

ടൗ​ണി​ൽ പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ, വ്യാ​പാ​രി​ക​ൾ, കെ​ട്ടി​ട ഉ​ട​മ​ക​ൾ എ​ന്നി​വ​രു​മാ​യി യാ​തൊ​രു ച​ർ​ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ല. ക​രാ​ർ ന​ൽ​കി​യ​പ്പോ​ൾ ന​ൽ​കി​യി​രു​ന്ന പ്ലാ​നി​ല​ല്ല ഇ​പ്പോ​ൾ നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.

പെ​രി​യാ​റി​നു കു​റു​കെ നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ന് നാ​ലു പി​ല്ല​ർ മാ​ത്ര​മേ ഇ​പ്പോ​ൾ നി​ർ​മി​ക്കു​ന്നു​ള്ളൂ. നാ​ലു പി​ല്ല​ർ ക​ഴി​ഞ്ഞു​ള്ള പാ​ല​ത്തി​ന്‍റെ ബാ​ക്കി​ഭാ​ഗം ഭി​ത്തി​കെ​ട്ടി പൊ​ക്കാ​നാ​ണ് തീ​രു​മാ​നം. എ​ട്ടു​മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്. ക​ട്ട​പ്പ​ന - അ​ടി​മാ​ലി ദേ​ശീ​യ പാ​ത​യി​ലേ​ക്കാ​ണ് പാ​ലം യോ​ജി​പ്പി​ക്കു​ന്ന​ത്.

തൊ​ടു​പു​ഴ​യി​ൽ​നി​ന്ന് ക​ട്ട​പ്പ​ന​ക്കു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ പു​തി​യ പാ​ല​ത്തി​ന​ടി​യി​ലൂ​ടെ പോ​കാ​നാ​ണ് പ​ദ്ധ​തി. മൂ​ന്നു സ്പാ​നു​ക​ളാ​യാ​ണ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്. പെ​രി​യാ​ർ ക​ഴി​ഞ്ഞു​ള്ള പാ​ല​ത്തി​ന്‍റെ ബാ​ക്കി​ഭാ​ഗം ഭി​ത്തി​കെ​ട്ടു​ന്ന​തി​ലൂ​ടെ ടൗ​ണ്‍ ര​ണ്ടാ​യി വി​ഭ​ജി​ച്ചു​പോ​കു​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു​ചെ​യ്യു​ന്ന​തി​നും മ​റ്റ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മി​ല്ല. ബ​സു​ക​ളും ടാ​ക്സി വാ​ഹ​ന​ങ്ങ​ളും സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളും ക​ട​ക​ൾ​ക്കു മു​ൻ​പി​ലും റോ​ഡി​ലു​മാ​യി​ട്ടാ​ണ് പാ​ർ​ക്കു​ചെ​യ്യു​ന്ന​ത്. ഇ​പ്പോ​ൾ​ത​ന്നെ ഗ​താ​ഗ​ത​ക്കു​രു​ക്കു രൂ​ക്ഷ​മാ​ണ്.

നി​ല​വി​ലെ പ്ലാ​ന​നു​സ​രി​ച്ച് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ ടൗ​ണി​ൽ യാ​തൊ​രു സൗ​ക​ര്യ​വു​മി​ല്ലാ​താ​കും. പാ​ല​ത്തി​നോ​ടു​ചേ​ർ​ന്ന് ഇ​രു വ​ശ​ങ്ങ​ളി​ലും അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കു​മെ​ന്നു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​നു​ള്ള സൗ​ക​ര്യ​മി​ല്ല. ഇ​രു സൈ​ഡി​ലു​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റാ​തെ അ​പ്രോ​ച്ച് റോ​ഡു നി​ർ​മി​ക്കാ​ൻ ക​ഴി​യി​ല്ല.

പു​തി​യ പ്ലാ​ന​നു​സ​രി​ച്ച് അ​ടി​മാ​ലി​യി​ൽ​നി​ന്ന് തൊ​ടു​പു​ഴ​യ്ക്കു പോ​കു​ന്ന​തി​നു പാ​ല​ത്തി​ൽ ക​യ​റി ക​ട്ട​പ്പ​ന റോ​ഡി​ലെ​ത്തി​യ​ശേ​ഷം പ​ഴ​യ​പാ​ല​ത്തി​ലൂ​ടെ​യേ ക​ട​ന്നു​പോ​കു​വാ​ൻ ക​ഴി​യു​ക​യു​ള്ളൂ.

ത​മി​ഴ്നാ​ടു കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ​നി​യാ​ണ് ക​രാ​റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ന്പ​നി​ക്കാ​ർ ത​ന്നെ​യു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന പ്ലാ​നി​ലാ​ണ് നി​ർ​മാ​ണ​മാ​രം​ഭി​ച്ച​ത്. 25 കോ​ടി രൂ​പ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും 18 കോ​ടി​ക്കാ​ണ് ക​ന്പ​നി ക​രാ​റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യെ​ങ്കി​ലും ഫെ​ബ്രു​വ​രി​യി​ലാ​ണ് നി​ർ​മാ​ണ​മാ​രം​ഭി​ച്ച​ത്. തൊ​ഴി​ലാ​ളി​ക​ളെ​ല്ലാം ത​മി​ഴ്നാ​ട്ടു​കാ​രാ​ണ്. നി​ർ​മാ​ണം സം​ബ​ന്ധി​ച്ച് തൊ​ഴി​ലാ​ളി​ക​ളോ​ട് ചോ​ദി​ച്ചാ​ൽ ഒ​ന്നു​മ​റി​യി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

ഒ​ന്നേ​കാ​ൽ വ​ർ​ഷ​മാ​ണ് നി​ർ​മാ​ണ കാ​ലാ​വ​ധി. നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി ആ​റു​മാ​സം ക​ഴി​ഞ്ഞി​ട്ടും മൂ​ന്നു പി​ല്ല​റു​ക​ളു​ടെ ഫൗ​ണ്ടേ​ഷ​ൻ മാ​ത്ര​മേ പൂ​ർ​ത്തി​യാ​യി​ട്ടു​ള്ളൂ. ര​ണ്ടു​മാ​സം ക​ഴി​യു​ന്പോ​ൾ മ​ഴ​ക്കാ​ല​മാ​രം​ഭി​ക്കും നി​ർ​മാ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങി​യാ​ൽ ടൗ​ണി​ൽ വീ​ണ്ടും ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കും. ടൗ​ണി​നു ന​ടു​ഭാ​ഗ​ത്ത് നി​ർ​മാ​ണം ന​ട​ത്തു​ന്പോ​ൾ ഗ​താ​ഗ​തം തി​രി​ച്ചു​വി​ടാ​നും സൗ​ക​ര്യ​മി​ല്ല.

പാ​ലം നി​ർ​മാ​ണ​ത്തി​നെ​തി​രെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചെ​റു​തോ​ണി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​സ് കു​ഴി​ക​ണ്ടം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​മെ​ടു​ത്തി​ട്ടി​ല്ല. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണം ന​ൽ​കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ജി​ല്ലാ​ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​യി​ട്ടി​ല്ല.

പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം സം​ബ​ന്ധി​ച്ച് വ്യാ​പാ​രി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും​ചേ​ർ​ന്ന് ച​ർ​ച്ച​ന​ട​ത്തി അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം.